ടെഹ്‌റാനിലെ ചരിത്രപ്രസിദ്ധമായ പ്രൊട്ടസ്റ്റന്റ് പള്ളി പിടിച്ചെടുക്കാൻ ഇറാൻ സൈന്യം

 
23333

ഇറാനിൽ അവശേഷിക്കുന്ന ചുരുക്കം ചില പ്രൊട്ടസ്റ്റന്റ് പള്ളികളിലൊന്നായ ടെഹ്‌റാനിലെ സെന്റ് പീറ്റർ ഇവാഞ്ചലിക്കൽ ചർച്ച് (ഖവാം ചർച്ച്) പിടിച്ചെടുക്കാൻ ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) നീക്കം നടത്തുന്നതായി റിപ്പോർട്ട്. പള്ളിയുടെ കോമ്പൗണ്ട് കണ്ടുകെട്ടുമെന്നും അവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായി ചർച്ച് നേതാക്കൾ വെളിപ്പെടുത്തി.

ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ ഇറാൻ ഭരണകൂടം നടത്തുന്ന ഏറ്റവും പുതിയ അക്രമമാണിതെന്ന് നേതാക്കൾ ആരോപിക്കുന്നു. ടെഹ്‌റാനിലെ സി-ഇ-തിർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി കഴിഞ്ഞ 150 വർഷമായി അവിടുത്തെ ചെറിയ പ്രൊട്ടസ്റ്റന്റ് സമൂഹത്തിന്റെ പ്രധാന ആരാധനാ കേന്ദ്രമാണ്. 1876-ൽ ഖാജർ രാജാവായിരുന്ന നാസർ അൽ-ദിൻ ഷാ നൽകിയ ഭൂമിയിൽ അമേരിക്കൻ മിഷനറിമാരാണ് ഈ പള്ളി സ്ഥാപിച്ചത്. ടെഹ്‌റാനിലെ ഏറ്റവും വിലമതിപ്പുള്ള മേഖലയിൽ ഈ പള്ളി നിലനിൽക്കുന്ന ഭൂമിക്ക് ദശലക്ഷക്കണക്കിന് ഡോളർ വിലമതിപ്പുണ്ട്.

കഴിഞ്ഞ ദിവസം ആറോളം ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥർ പള്ളിയിൽ അതിക്രമിച്ച് കയറിയതായും താമസക്കാരെ ഒഴിപ്പിച്ച് പള്ളി പൂർണ്ണമായി ഏറ്റെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ചർച്ച് ഭാരവാഹികൾ പറഞ്ഞു. ഇതിനോടകം തന്നെ പള്ളിയുടെ ഉടമസ്ഥതയിലുള്ള 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗാർഡൻ അധികൃതർ പിടിച്ചെടുക്കുകയും അത് ഐ.എസ്.ആർ.ജി.സി ഉദ്യോഗസ്ഥരുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ പള്ളിയിലെ ജീവനക്കാരും അംഗങ്ങളും സ്വന്തം മണ്ണിൽ അതിക്രമിച്ചു കയറിയവരായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. എന്നാൽ പള്ളിയുടെ ചില ഭാഗങ്ങൾ ചട്ടവിരുദ്ധമായി വാടകയ്ക്ക് നൽകിയതിനാലാണ് നടപടിയെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ വാദം.

Tags

Share this story

From Around the Web