ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഹെല്‍പ്പ് ലൈന്‍ നമ്പർ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

തിരുവനന്തപുരം: ഇസ്രയേലിലും ഇറാനിലുമുള്ള മലയാളികൾ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ താമസിക്കുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. എംബസി അധികൃതരും നോര്‍ക്കയും നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
വിഷയത്തിൽ ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി എംബസികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പറുകളിലോ നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണം.
Also Read: ഇസ്രയേൽ ആക്രമണം; ഇന്ത്യന്‍ പൗരന്മാര്‍ ഉടൻ ടെഹ്റാൻ വിടണമെന്ന് നിർദേശം
ഇറാനിലെ ടെഹ്റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: +989128109115, +989128109109, ഇമെയില്‍: consular@indianembassytehran.com. ഇസ്രയേലിലെ ടെല്‍അവീവ് ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍: + 97254-7520711, +97254-3278392, ഇമെയില്‍: cons1.telaviv@mea.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്‌ക് 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.