ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന് സമീപം ഇറാന്റെ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചു; അപലപിച്ച് ഇസ്രായേല്‍

 
jseruselem



ജറുസലേം: ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണ മിസൈല്‍ ഭാഗങ്ങള്‍ ജറുസലേമിലെ  തിരുക്കല്ല ദൈവാലത്തിന്റെ സമീപം പതിച്ചു. 

ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നായ ചര്‍ച്ച് ഓഫ് ദി ഹോളി സെപ്പല്‍ക്കറിന് (തിരുക്കല്ലറ ദൈവാലയത്തിന്) തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. 

യേശുവിനെ ക്രൂശിച്ച സ്ഥലവും  തിരുക്കല്ലറയും സ്ഥിതി ചെയ്യുന്നത് ഈ ദൈവാലയത്തിനുള്ളിലാണ്

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയമാണ് മിസൈല്‍ ഭാഗങ്ങള്‍ വീണതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്. 


ജറുസലേമിന് മുകളില്‍ വച്ച് പൊട്ടിത്തെറിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ചര്‍ച്ച് ഓഫ് ദി ഹോളി സെപ്പല്‍ക്കര്‍ കൂടാതെ അര്‍മേനിയന്‍ പാത്രിയാര്‍ക്കേറ്റ്,  അല്‍-അഖ്സ പള്ളിക്ക് സമീപമുള്ള ടെമ്പിള്‍ മൗണ്ട് എന്നിവിടങ്ങളിലും പതിച്ചതായി ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

ക്രൈസ്തവരുടെയും യഹൂദരുടെയും ഇസ്ലാം മതസ്ഥരുടെയും പുണ്യസ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ജറുസലേമിലേക്ക് മിസൈല്‍ അയച്ച ഇറാന്റെ നടപടി ഇസ്രായേല്‍ അപലപിച്ചു. 

ഇറാന്റെ നമിസൈല്‍ ആക്രമണങ്ങള്‍ ജറുസലേം നഗരത്തിന് മുഴുവന്‍ ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഒറെന്‍ മാര്‍മൊസ്റ്റെയിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags

Share this story

From Around the Web