ഇസ്രായേലുമായുള്ള യുദ്ധത്തിനു ശേഷം അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാൻ

 
Iran

ടെഹ്റാന്‍: ഇസ്രായേലുമായി ഇറാന്‍ നടത്തിയ യുദ്ധത്തിനിടെ അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാൻ ഒടുവില്‍ സമ്മതിച്ചു. 12 ദിവസത്തെ ഹ്രസ്വകാല യുദ്ധം അവസാനിച്ചതിനുശേഷം അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാനിയൻ ഇന്റലിജൻസ് മന്ത്രാലയമാണ് (MOIS) വെളിപ്പെടുത്തിയത്. ഇക്കാര്യം ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ആർട്ടിക്കിൾ 18 സ്ഥിരീകരിച്ചു. യുദ്ധസംഘർഷത്തിനിടയിൽ രഹസ്യാന്വേഷണ ഏജൻസി നടത്തിയ നടപടികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇറാന്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ഇറാനിയൻ ഭരണകൂടത്തിനെതിരെ മത്സരിക്കാൻ യുഎസിലെയും ഇസ്രായേലിലെയും ക്രൈസ്തവ ദേവാലയങ്ങളില്‍ പരിശീലനം നേടിയ "53 മൊസാദ് കൂലിപ്പടയാളികളെ" നിർവീര്യമാക്കിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരിൽ 11 പേരെ ജാമ്യത്തിൽ വിട്ടയച്ചു. യുദ്ധ സംഘർഷത്തിന് മുമ്പ്, ഇറാനില്‍ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അറുപതിലധികം ക്രൈസ്തവരെ കസ്റ്റഡിയിലെടുക്കുകയോ വിചാരണ നടത്തുകയോ ചെയ്തിരുന്നതായും ഇപ്പോൾ ഈ എണ്ണം ഇരട്ടിയായി മാറിയിരിക്കുകയാണെന്നും ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്ര ഇസ്ളാമിക നിലപാടുള്ള ഇറാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനമേറ്റുവാങ്ങിയാണ് ജീവിതം നീക്കുന്നത്.

കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നത് അപകടമാണെന്നാണ് പറയപ്പെടുന്നത്.

തങ്ങളുടെ അയല്‍വക്കത്തുള്ള മുസ്ലീംങ്ങളുമായി വിശ്വാസം പങ്കുവെക്കുന്നതും, ഇറാന്റെ ദേശീയ ഭാഷയായ പേര്‍ഷ്യന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും രാജ്യത്തു വിലക്കുണ്ട്.

ഇറാനില്‍ ക്രൈസ്തവ വിശ്വസം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രിയായ മഹമൂദ് അലാവി പരസ്യമായി സമ്മതിച്ചിരിന്നു.

Tags

Share this story

From Around the Web