ഇറാൻ സംഘർഷം: ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം

 
ministry

ഡൽഹി: ഇറാനില്‍ സംഘർഷം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ളവർ പ്രതിഷേധ ഇടങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശത്തില്‍ പറഞ്ഞു.

അതേസമയം, ഇറാനിലെ പരമാധികാര ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്ക് വേഗത്തിലുള്ള വിചാരണയും വധശിക്ഷയും നടപ്പിലാക്കുമെന്ന് ജുഡീഷ്യൽ മേധാവി ഘോലാംഹൊസൈൻ മൊഹ്‌സെനി അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പങ്കിട്ട വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

പ്രതിഷേധകര്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കിയാൽ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവ‍ര്‍ത്തിച്ചിരുന്നു. എല്ലാ ചർച്ചകളും അവസാനിപ്പിക്കുകയാണെന്നും ഇനി അടുത്ത ഘട്ടം പ്രവർത്തിക്കുമെന്നും മുന്നറിയിപ്പും നൽകി. ഇത് അവഗണിച്ചാണ് ഇറാൻ ജുഡീഷ്യൽ മേധാവി സ്റ്റേറ്റ് ടെലിവിഷനില്‍ പ്രഖ്യാപനം നടത്തിയത്.

Tags

Share this story

From Around the Web