ഇറാന്‍ സംഘര്‍ഷം: ദിവ്യബലികളില്‍ പ്രാര്‍ത്ഥിക്കാനും ദിവസവും ജപമാല ചൊല്ലാനും ആഹ്വാനം

 
mary 2

അബുദാബി: സമാധാനത്തിനായി ദിവ്യബലികളില്‍ പ്രാര്‍ത്ഥിക്കുവാനും ദിവസും ജപമാല ചൊല്ലാനും ആഹ്വാനം ചെയ്ത് തെക്കന്‍ അറേബ്യന്‍ വികാരിയാത്ത് ബിഷപ് പൗലോ മാര്‍ട്ടിനെല്ലി ഒഎഫ്എം കപ്പൂച്ചിന്‍. സംഘര്‍ഷത്തിന്റെ അവസരം പ്രാര്‍ത്ഥനയില്‍ ഒരുമിക്കാനുള്ള സമയമാണെന്നും ബിഷപ് മാര്‍ട്ടിനെല്ലി പറഞ്ഞു.

വിശ്വാസത്തിലും ദാനധര്‍മങ്ങളിലും ഒരുമിക്കാനും പ്രായമായവരെയും ദുര്‍ബലരെയും രോഗികളെയും സംരക്ഷിക്കുവാനും വടക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി ആഹ്വാനം ചെയ്തു.

യുഎഇ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളാണ് തെക്കന്‍ അറേബ്യന്‍  വികാരിയാത്തിന് കീഴില്‍ വരുന്നത്. ബഹ്‌റിന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വടക്കന്‍ വികാരിയാത്തിന് കീഴിലുള്ളത്.

എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രത്യേക മധ്യസ്ഥയായ അറേബ്യയുടെ നാഥയായ ഔര്‍ ലേഡി ഓഫ് അറേബ്യയോട്  ഇരു വികാരിയാത്തുകളുടെയും തലവന്‍മാര്‍ പ്രാര്‍ത്ഥിച്ചു. ഇരു വികാരിയാത്തുകളുടെയും കീഴിലായി മിഡില്‍ ഈസ്റ്റ് മേഖലയില്‍ 20 ലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികളാണുള്ളത്. നൂറോളം വൈദികരും 80ലധികം സന്യാസിനിമാരും ഈ വികാരിയാത്തുകളുടെ കീഴില്‍ ശുശ്രൂഷ ചെയ്തുവരുന്നു.

Tags

Share this story

From Around the Web