ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ ശുശ്രൂഷകരുടെ സമ്മേളനം ഈമാസം 25ന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍
Oct 21, 2025, 17:03 IST

ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയനിലെ 42 സഭകളുടെയും ശുശ്രുഷകന്മാരുടെ കുടുംബമായുള്ള സമ്മേളനം ഈ മാസം 25ന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടത്തും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന പ്രസ്തുത മീറ്റിങ്ങില്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് (വെണ്‍മണി) ക്ലാസുകള്‍ നയിക്കും.
റീജിയന്‍ ഭാരവാഹികളും ലോക്കല്‍ ഐപിസി അഗാപ്പേ സഭയും മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ ചെയ്യും. യുകെയില്‍ നിന്നും യൂറോപ്പില്‍ നിന്നും 42 സഭകളുടെ പാസ്റ്റര്‍സ് ആന്‍ഡ് ഫാമിലി ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.