ലിവര്‍പൂളില്‍ ഐ.പി.സി യുകെ & അയര്‍ലണ്ട് റീജിയണ്‍ 19-ാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍

 
liverpool

ലണ്ടന്‍/ലിവര്‍പൂള്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (കജഇ) യുകെ & അയര്‍ലണ്ട് റീജിയന്റെ 19-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ 12 വരെ ലിവര്‍പൂളില്‍ നടക്കും. ഐ.പി.സി ഷാലോം ലിവര്‍പൂള്‍ സഭയുടെ ആതിഥേയത്വത്തിലാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

ലിവര്‍പൂളിലെ സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്സ് കോളേജില്‍  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സംഗമത്തില്‍ വിവിധ ആത്മീയ യോഗങ്ങള്‍, ആരാധന, സന്ദേശങ്ങള്‍ എന്നിവ നടക്കും.

റീജിയന്‍ പ്രസിഡന്റായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഐ.പി.സി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും. 

കേരള പി.വൈ.പി.എ പ്രസിഡന്റായ പാസ്റ്റര്‍ ഷിബിന്‍ ജി. സാമുവല്‍ യുവജനങ്ങള്‍ക്ക് പ്രത്യേക സന്ദേശം നല്‍കും. റീജിയന്‍ വൈസ് പ്രസിഡന്റായ പാസ്റ്റര്‍ വില്സണ്‍ ബേബി കണ്‍വന്‍ഷന്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷനില്‍ റീജിയന്‍ ക്വയര്‍ ആരാധന നയിക്കുന്നതായിരിക്കും. യുകെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. യുകെയിലും അയര്‍ലണ്ടിലും മറ്റ് യുറോപ്യന്‍ രാജ്യങ്ങളിലുമുള്ള പെന്തെക്കോസ്തു സഭകളുടെ ആത്മീയ ഐക്യത്തിനും നവോത്ഥാനത്തിനും ഈ കണ്‍വന്‍ഷന്‍ വലിയ പ്രചോദനമാകുമെന്നു സംഘാടകര്‍ അറിയിച്ചു.ബ്രിട്ടീഷ് ഭക്ഷണം

റീജിയന്‍ ഭാരവാഹികളായ പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് (സെക്രട്ടറി), പാസ്റ്റര്‍ വിനോദ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), ബ്രദര്‍ ജോണ്‍ മാത്യു (ട്രഷറര്‍), പാസ്റ്റര്‍ പി.സി സേവ്യര്‍ (അഡ്മിനിസ് ട്രെറ്റര്‍), ബ്രദര്‍ തോമസ് മാത്യു (നോര്‍ത്ത് അയര്‍ലന്റ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും, മറ്റ് കൗണ്‍സില്‍ അംഗങ്ങളും കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. യോഗങ്ങള്‍ ആമേന്‍ ടിവി  വഴി തത്സമയം സംപ്രേഷണം ചെയ്യും.

Tags

Share this story

From Around the Web