ഐപിസി സ്‌കോട്ട്ലന്‍ഡ് റീജിയന്റെ പിവൈപിഎ താലന്ത് പരിശോധന 25ന് ഡെര്‍ബി പെന്തക്കോസ്ത് ചര്‍ച്ചില്‍
Apr 24, 2026, 16:13 IST
ഗ്ലാസ്‌ഗോ: ഐപിസി സ്‌കോട്ട്ലന്‍ഡ് റീജിയന്റെ പുത്രിക സംഘടനയായ പി വൈ പി എയുടെ 2026 ലെ താലന്ത് പരിശോധന ഏപ്രില്‍ 25 തീയതി രാവിലെ 9:30 മണിക്ക് ഡെര്‍ബി പെന്തക്കോസ്ത് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു. ഐപിസി സ്‌കോട്ടലന്‍ഡ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ ഉദ്ഘാടനം ചെയ്യും. സ്‌കോട്ട്‌ലാന്‍ഡ് റീജിയന്റെ കീഴിലുള്ള സഭകള്‍ പങ്കെടുക്കുന്നതായിരിക്കും.
പി വൈ പി എ സ്‌കോട്ട്ലന്‍ഡ് റീജിയന്റെ ഭാരവാഹികള്‍ പ്രസിഡന്റ് എബിന്‍ എബ്രഹാം, വൈസ് പ്രസിഡന്റ് സ്റ്റെബിന്‍ മോളത്ത്, സെക്രട്ടറി നോയല്‍ സാജു, ജോയിന്‍ സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ എബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.