ഐപിസി സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ രണ്ടാം വാര്‍ഷിക കോണ്‍ഫറന്‍സ് ജൂണ്‍ 19 മുതല്‍ സ്വിന്‍ഡനില്‍
ലണ്ടന്‍ (സ്വിന്‍ഡന്‍): ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഗോഡ് (IPC) സ്‌കോട്ട്‌ലന്‍ഡ് റീജിയന്റെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് 2026 ജൂണ്‍ 19 വെള്ളിയാഴ്ച മുതല്‍ 21 ഞായറാഴ്ച വരെ യുകെയിലെ സ്വിന്‍ഡനിലുള്ള പഞ്ചാബി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് ഉദ്ഘാടന സമ്മേളനത്തോടെ മീറ്റിംഗുകള്‍ ആരംഭിക്കും. ഐപിസി സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഐപിസി ജനറല്‍ പ്രസിഡന്റ് റവ. ഡോ. ടി. വത്സന്‍ എബ്രഹാം, ഐപിസി അയര്‍ലന്‍ഡ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം, യുകെ-ഹോളണ്ട്-ബെല്‍ജിയം നാഷണല്‍ പ്രിസൈഡിംഗ് ബിഷപ്പ് ടെഡ്‌റോയ് പവല്‍ എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ മുഖ്യ പ്രസംഗകരായി പങ്കെടുക്കും.
ശനിയാഴ്ച വിവിധ സെക്ഷനുകള്‍ പവര്‍ കോണ്‍ഫറന്‍സ്, സണ്ടേ സ്‌കൂള്‍, പി വൈ പി എ, ലേഡീസ് മീറ്റിംഗ്, പൊതുയോഗം എന്നിവ നടത്തപ്പെടും. ഞായറാഴ്ച രാവിലെ 9:30-ന് സംയുക്ത ആരാധനയും കര്‍ത്തൃമേശ ശുശ്രൂഷയും ഉണ്ടായിരിക്കും. സ്‌കോട്ട്‌ലിന്‍ഡിലും യുകെയുടെ വിവിധ ഭാഗങ്ങളിലും ഈ റീജിയന്റെ സഭാ ശുശ്രൂഷകളും മാരും വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതായിരിക്കും
റീജിയന്‍ ഭാരവാഹികളായ പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ സിജോ ജോയ് (വൈസ് പ്രസിഡന്റുമാര്‍), പാസ്റ്റര്‍ മനോജ് എബ്രഹാം (സെക്രട്ടറി), പാസ്റ്റര്‍ സാജു മാത്യു (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ ജേക്കബ് ഡാനിയേല്‍ (പ്രൊമോഷണല്‍ സെക്രട്ടറി), ബ്രദര്‍ സൗള്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റികള്‍ യോഗങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു.
* പാസ്റ്റര്‍ ബാബു സക്കറിയ: 07865 078162
* പാസ്റ്റര്‍ മനോജ് എബ്രഹാം: 07916 571478
* പാസ്റ്റര്‍ സിജോ ജോയ്: 07865 497444