നിക്ഷേപത്തട്ടിപ്പുകള്‍. അഞ്ചു വര്‍ഷം കൊണ്ട് ലഭിച്ചത് 4900 പരാതികള്‍. നഷ്ടം 949 കോടി. റിസര്‍വ് ബാങ്കിന്റെ 'സചേത്' പോര്‍ട്ടലിന് ലഭിച്ചെന്ന് ധനകാര്യമന്ത്രാലയം

തിരുവനന്തപുരം:രാജ്യത്ത് നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് വി ശിവദാസന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, നിക്ഷേപ പദ്ധതികളിലെ തിരിച്ചടവ് മുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3,454 പരാതികളും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, പോന്‍സി സ്‌കീമുകളെക്കുറിച്ച് 1,531 പരാതികളും റിസര്‍വ് ബാങ്കിന്റെ 'സചേത്' പോര്‍ട്ടലിന് ലഭിച്ചു എന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
5 വര്‍ഷത്തിനുള്ളില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു തിരികെ നല്‍കാന്‍ ഉത്തരവിട്ട തുക 949 കോടി രൂപയാണ് എന്ന് യൂണിയന്‍ ഗവണ്മെന്റ് വെളിപ്പെടുത്തി. വര്‍ഷം തിരിച്ചുള്ള ഡാറ്റ കാണിക്കുന്ന താഴെ പറയുന്ന പ്രകാരമാണ്.
202021 ല്‍ 108.99 കോടി
202122 ല്‍ 359.96 കോടി
202223 ല്‍ 184.78 കോടി
202324 ല്‍ 115.22 കോടി
202425 ല്‍ 180.48 കോടി
2020 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 76 നിക്ഷേപ തട്ടിപ്പ് കേസുകളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ഏകദേശം 220 കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ആയിരക്കണക്കിന് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണസംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. പരാതികളുടെ എണ്ണം ഉയരുമ്പോഴും , അന്വേഷണ സംവിധാനങ്ങള്‍ മെല്ലെപ്പോക്കിലാണ്. സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ നടപടികള്‍ സ്വീകരിക്കണമെന്നും തട്ടിപ്പുകള്‍ തടയണമെന്നും ഡോ. വി. ശിവദാസന്‍ ആവശ്യപ്പെട്ടു.