പിണറായിക്കും റിയാസിനും വീണക്കുമെതിരെ അന്വേഷണം; മാസപ്പടി കേസില്‍ അന്വേഷണം സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചായിരിക്കും: ഡിജിപി,സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് ആയിരിക്കും അന്വേഷണം തീരുമാനിക്കുക

 
dgp


തിരുവനന്തപുരം: മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, മുന്‍ മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് അന്വേഷണ ചുമതല. വിഷയത്തില്‍ പ്രതികരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ രംഗത്തെത്തി. ഏത് അന്വേഷണമാണ് എന്നതില്‍ നിലവില്‍ തീരുമാനമായിട്ടില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് ആയിരിക്കും അന്വേഷണം തീരുമാനിക്കുകയെന്നും ഡിജിപി വ്യക്തമാക്കി.


മാസപ്പടി കേസ് സംബന്ധിച്ച ഇഡി ശുപാര്‍ശ അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് അറിയിച്ച രമേശ് ചെന്നിത്തല, ഏത് രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ഡിജിപി തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ് ഐ ആര്‍ ഇടാന്‍ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയത്തില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് തീരുമാനമെടുത്തത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി.

Tags

Share this story

From Around the Web