ഇന്റര്‍വെന്‍ഷണല്‍ പെയ്ന്‍ ക്ലിനിക്ക് ബിലീവേഴ്‌സ് ആശുപത്രിയില്‍ ആരംഭിച്ചു

തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി അനസ്‌തേഷ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍വെന്‍ഷണല്‍ പെയ്ന്‍ ക്ലിനിക്ക് ആരംഭിച്ചു.
കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജരുമായ റവ ഫാ സിജോ പന്തപ്പള്ളില്‍ അധ്യക്ഷനായ ചടങ്ങില്‍ വച്ച് അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ ഡോ ജിതിന്‍ മാത്യു ഏബ്രഹാം ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര, അനസ്‌തേഷ്യ വിഭാഗം മേധാവി പ്രൊഫ ഡോ ആഷു സാറാ മത്തായി, സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ ഡോ എബി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.
യാഥാസ്ഥിതിക ചികിത്സകളിലൂടെ മതിയായ ആശ്വാസം ലഭിക്കാത്തവരും വിട്ടുമാറാത്ത വേദന അനുഭവിക്കുന്നവരുമായ രോഗികള്‍ക്കുള്ള പ്രത്യേക യൂണിറ്റായി ആയിരിക്കും ഇന്റര്‍വെന്‍ഷണല്‍ പെയ്ന്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുക.