കുരുമുകളിന് വിലയിടിച്ച് അന്തര്‍ സംസ്ഥാന കച്ചവടക്കാരും ഇറക്കുമതി ലോബിയും. വില ഇടിഞ്ഞതോടെ ചരക്ക് പിടിച്ചു വെച്ചു കര്‍ഷകരും ചെറുകിട വ്യാപാരികളും

കോട്ടയം: തണുത്ത കാലാവസ്ഥയും മഴയുടെയും പേരു പറഞ്ഞത് ഇറക്കുമതി ലോബിയും അന്തര്‍ സംസ്ഥാന കച്ചവടക്കാരും ഒത്തു കളിച്ചതോടെ കുരുമുളക് വില വീണ്ടും ഇടിഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് ക്വിന്റലിന് 800 രൂപയാണ് കുറഞ്ഞത്.
ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത കുരുമുളക് സ്റ്റോക്കുള്ളതിനാല്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ കാട്ടിയ താത്പര്യമാണ് ഹൈറേഞ്ച് കുരുമുളകിന്റെ വില ഇടിച്ചത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിറ്റഴിക്കുന്നത് ശ്രീലങ്കന്‍ കുരുമുളകാണ്. സത്തു കമ്പനികളും ഇതിനോടാണ് കൂടുതല്‍ താത്പര്യം കാട്ടുന്നതും. വില ഇടിഞ്ഞതോടെ കര്‍ഷകരും ചരക്ക് പിടിച്ചു വെച്ചിരിക്കുകയാണ്.
ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, കൊല്ലാം ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും മദ്ധ്യവര്‍ത്തികളും കനത്ത മഴ മുന്‍ നിര്‍ത്തി ഉല്‍പ്പന്നങ്ങള്‍ പത്തായങ്ങളിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലും തണുപ്പ് തട്ടാതെ സൂക്ഷിക്കുകയാണ്.
കുരുമുളകിന് ഈര്‍പ്പം വന്നാല്‍ ജലാംശതോത് ഉയരുമെന്ന് മാത്രമല്ല, പൂപ്പല്‍ ബാധ്യയ്ക്കുള്ള സാധ്യതകളും കര്‍ഷകര്‍ മുന്നില്‍ കാണുന്നു.