വെള്ളികുളം ഇടവകയില്‍ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനം ആചരിക്കും
വെള്ളികുളം: വെള്ളികുളം ഇടവകയിലെ സ്വാശ്രയ സംഘം, മാതൃവേദി , എസ്. എം. വൈ. എം., കുടുംബക്കൂട്ടായ്മ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അഞ്ചാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെന്റ് തോമസ് ഹാളില്‍ ലോക വനിതാദിനമായി ആചരിക്കും.

സമ്മേളനത്തില്‍ ജെസി ഷാജി ഇഞ്ചയില്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിക്കും. മഞ്ജു ജോബി കൊല്ലിയില്‍ ആമുഖപ്രഭാഷണം നടത്തും. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം.എസ്. വേലംകുന്നേല്‍ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും.
വികാരി ഫാ.സ്‌കറിയ വേകത്താനം, സിസ്റ്റര്‍ ജീസാ അടക്കാപ്പാറ സി.എം.സി. തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ മികച്ച വനിതാ പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് സിസ്റ്റര്‍ ലിന്റാ മരിയ വട്ടക്കാട്ട് സി.എം.സിക്ക് സമ്മാനിക്കുന്നതാണ്.
2007 മുതല്‍ ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹമായ സേവനത്തിനുള്ള അവാര്‍ഡ് ആണ് നല്‍കുന്നത്.ഇതോടനുബന്ധിച്ച് കലാപരിപാടികള്‍,വനിതാദിന ക്വിസ് മത്സരം, ബമ്പര്‍ നറുക്കെടുപ്പ്, സമ്മാനദാനം എന്നിവ നടത്തപ്പെടുന്നതാണ്.
ബിന്‍സി സെബാസ്റ്റ്യന്‍ കരോട്ടുപുള്ളോലില്‍, ബിനി ജോസഫ് മണ്ണാറാത്ത്, ലിനി ആന്റണി വെള്ളാപ്പാണിയില്‍,ഷൈനി ബേബി നടുവത്തേട്ട്,ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, നിഷാ ഷോബി ചെരുവില്‍, റീനാ റെജി വയലില്‍ തുടങ്ങിയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.