അന്താരാഷ്ട്ര മ്യൂസിയം ദിനം: സന്ദര്‍ഷകര്‍ക്കായി സജ്ജമായി ബെഞ്ചമിന്‍ ബെയ്‌ലി മ്യൂസിയം

 
Bailey

മെയ് 18 ലോകമെമ്പാടും അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കപ്പെടുന്നു.സാംസ്‌കാരിക ചരിത്ര സംരക്ഷണത്തിലും സമൂഹങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലും മ്യൂസിയങ്ങള്‍ വഹിക്കുന്ന പ്രധാനപ്പെട്ട പങ്കിനെ അനുസ്മരിക്കുന്ന ദിനമാണിത്.


 കേരള ചരിത്രത്തിന്റെ പുതുയുഗ പിറവി ആയിരുന്നു മിഷനറിമാരുടെ ആഗമനം. സമൂഹത്തിന്റെ സര്‍വ്വോന്‍മുഖമായ മേഖലകളില്‍ മിഷനറിമാര്‍ ചെലുത്തിയ സ്വാധീനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്.  

മദ്ധ്യ കേരള മഹായിടവകയില്‍ ആന്‍ഡേഴ്‌സണ്‍ ഹാളില്‍ പ്രവര്‍ത്തിച്ചുവരുന്ന ബെഞ്ചമിന്‍ ബെയ്‌ലി മ്യൂസിയം, ബെഞ്ചമിന്‍ ബെയ്‌ലിയുടെയും മിഷനറിമാരുടെയും ത്യാഗോജ്വലമായ സംഭാവനകളെ വിളിച്ചോതുന്ന ഇടമാണ്. നാളിതുവരെ സഭകളില്‍ നിന്നും ചരിത്രാന്വേഷികളായ വിദ്യാര്‍ത്ഥികളും, മറ്റുള്ളവരും ചേര്‍ന്ന് നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശകരായി എത്തി.

Tags

Share this story

From Around the Web