മലപ്പുറത്ത് ഇടവിട്ട് മഴ.  താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം തുടരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

 
WAYANADU

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടില്‍ മഴ മാറി നില്‍ക്കുകയാണ്. 

താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് മഴ ശമിച്ചെങ്കിലും ന?ഗരം വെള്ളക്കെട്ടിലാണ്. തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, മഴക്കെടുതിയുടെ സര്‍ക്കാര്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് 273 ക്യാമ്പുകളിലായി 7674 പേരെ ആണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 

പത്തനംതിട്ടയില്‍ ആണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ടയില്‍- 75, കോട്ടയത്ത് 64, കോഴിക്കോട് 36 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 

ഇന്നലെ വൈകീട്ട് വരെ സര്‍ക്കാര്‍ കണക്കില്‍ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 11 ആണ്. ഇതുവരെ 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
 

Tags

Share this story

From Around the Web