ബൈബിളിലെ സങ്കീർത്തനങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ

ബൈബിളിലെ മനോഹരമായ ഒരു പുസ്തകമാണ് സങ്കീർത്തനം. ദാവീദ് രാജാവ് എഴുതിയതാണെന്ന് വിശ്വസിക്കുന്ന ഈ പുസ്തകം ‘സംഗീതത്തോട് കൂടിയ വാക്കുകൾ’ എന്നാണ്. ഗ്രീക്ക് വിവർത്തനമായ ‘psalmoi ‘ എന്നതിൽ നിന്നാണ് സങ്കീർത്തനം എന്ന വാക്ക് ഉരുത്തിരിഞ്ഞത്. സങ്കീർത്തനങ്ങളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ വായിച്ചറിയാം.
സങ്കീർത്തനം 118 -ാം അധ്യായം ബൈബിളിന്റെ മധ്യഭാഗമാണ്.
ബൈബിളിലെ ഏറ്റവും ചെറിയ അധ്യായമാണ് 117-ാം സങ്കീർത്തനം. സങ്കീർത്തനം 118-ന് മുമ്പുള്ളതാണത്.
ബൈബിളിലെ ഏറ്റവും ദൈർഘ്യമേറിയ അധ്യായമാണ് 118-ാം സങ്കീർത്തനം. അത് കഴിഞ്ഞാൽ സങ്കീർത്തനം 119 അധ്യായം ആണ് അടുത്ത ദൈർഘ്യമേറിയ അധ്യായം.
ബൈബിളിൽ 118-ാം സങ്കീർത്തനത്തിനു മുൻപ് 594 അധ്യായങ്ങളും 118-ാം സങ്കീർത്തനത്തിനു ശേഷം 594 അധ്യായങ്ങളും ഉണ്ട്.
സങ്കീർത്തനം 118 ഒഴികെയുള്ള എല്ലാ അധ്യായങ്ങളും ചേർത്താൽ ആകെ 1188 അധ്യായങ്ങൾ ലഭിക്കും.
1188 അല്ലെങ്കിൽ സങ്കീർത്തനം 118 -ാം അധ്യായം എട്ടാം വാക്യം, മുഴുവൻ ബൈബിളിന്റെയും മധ്യ വാക്യമാണ്.
കേന്ദ്ര വാക്യത്തിൽ ഒരു പ്രധാന സന്ദേശം ഉണ്ടായിരിക്കേണ്ടതല്ലേ? തീർച്ചയായും ഉണ്ട്. അത് ഇപ്രകാരമാണ്: “മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നത് നല്ലത്.” (സങ്കീർത്തനം 118:08)