അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു: ഹൈക്കോടതിയിൽ വീണ്ടും മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ
തിരുവനന്തപുരം: അതിജീവിതയെ സോഷ്യൽ മീഡിയായിലൂടെ അപമാനിച്ചെന്നക്കേസിൽ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി.
തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയത്.
രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ചാണ് അതിജീവിത പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണ്.
അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു.