സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; അന്‍സിബ ഹസൻ്റെ പരാതിയില്‍ ലക്ഷ്മി പ്രിയയ്ക്കെതിരെ കേസ്
Sep 28, 2026, 00:29 IST
കൊച്ചി: നടി അന്‍സിബ ഹസൻ നൽകിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പാലാരിവട്ടം കേസെടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. നേരത്തെ ഇതേ കേസിൽ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനുപിന്നാലെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.