ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററില്‍. കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി.രോഗിയടക്കം 5 പേര്‍ക്ക് പരുക്ക്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

 
general hospital



തിരുവനന്തപുരം: ജനറല്‍ ഹോസ്പിറ്റലില്‍ മുന്നിലെ അപകടത്തില്‍ വാഹനം ഓടിച്ച വിഷ്ണുനാഥിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 


ഡ്രൈവിംഗ് പരിശീലനം നല്‍കിയ ബന്ധു വിജയന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. രണ്ടുപേരെയും എടപ്പാള്‍ ഐ ഡി റ്റി ആറില്‍ ഡ്രൈവിംഗ് പരിശീലനത്തിനയക്കും. വിഷ്ണു നാഥ് ഓടിച്ച കാര്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഇന്നലെയാണ് കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ഗുരുതര പരുക്ക്.

 പരുക്കേറ്റവരില്‍ മൂന്ന് പേര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. രണ്ട് വഴിയാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഉച്ചയോടെയാണ് ജനറല്‍ ആശുപത്രിക്ക് മുന്നിലെ ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്. ഓട്ടോ കയറാന്‍ എത്തിയ സ്ത്രീയെയും പുരുഷനെയും ഇടിച്ചുതെറിപ്പിച്ചു. ഒട്ടോ ഡൈവര്‍മാരായ കുമാര്‍,സുരേന്ദ്രന്‍,ഷാഫി എന്നിവരെയും ഇടിച്ചുതെറിപ്പിച്ചു. ഇതില്‍ കുമാര്‍ ഒഴികെ മറ്റു നാല് പേരുടെയും പരു =ക്ക് ഗുരുതരമാണ്.

വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എകെ.വിഷ്ണുനാഥാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം ഇയാളുടെ അമ്മാവനും വാഹനത്തില്‍ ഉണ്ടായിരുന്നു. 

ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവിംഗ് പരിശീനത്തിനിടെ ആണ് അപകടം. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണമെന്ന് ആര്‍ടിഒ വി.എസ്.അജിത്ത് കുമാര്‍ പറഞ്ഞു.

ഓട്ടോ കയറാന്‍ എത്തിയ സ്ത്രീയും പുരുഷനും ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതര പരിക്കേറ്റ നാല് പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തസയിലാണ്. കന്റോമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web