90 ഗ്രാമിന് പകരം നല്‍കിയത് 70 ഗ്രാം മാത്രം; സര്‍ഫ് എക്‌സല്‍ പാക്കറ്റില്‍ കൃത്രിമം, കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

 
court



ഉപഭോക്താവിനെ കബളിപ്പിച്ച് അളവില്‍ കുറവു നല്‍കിയതിന് പ്രമുഖ ഡിറ്റര്‍ജന്റ് ബ്രാന്‍ഡായ സര്‍ഫ് എക്‌സലിന്റെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന് ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടു. ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഈ നിര്‍ണായക ഉത്തരവ്. ആറു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

ഉത്തരാഖണ്ഡ് രാംനഗര്‍ സ്വദേശിയായ ഗ്യാന്‍ ചന്ദ്ര ഗര്‍ഗ് എന്ന വ്യക്തിയാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 512 രൂപ നല്‍കി വാങ്ങിയ സര്‍ഫ് എക്‌സലിന്റെ 90 ഗ്രാം ഡിറ്റര്‍ജന്റ് പൗഡര്‍ പാക്കറ്റില്‍ 70 ഗ്രാം മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കമ്പനി അനുകൂലമായി പ്രതികരിച്ചില്ല. പൗഡറിന്റെ പാക്ക് നല്‍കിയില്ലെന്നും പരാതിയുടെ വകുപ്പ് ശരിയല്ലെന്നും വാദിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞ കമ്മീഷന്‍, ഉപയോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപയും കേസ് നടത്തിപ്പ് ചെലവായി 10,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടു. കൂടാതെ, മോശം വ്യാപാര രീതിയുടെ പേരില്‍ കമ്പനിക്ക് മേല്‍ മറ്റൊരു 50,000 രൂപ കൂടി പിഴ ചുമത്തിയിട്ടുണ്ട്.

ഇതിന് സമാനമായ മറ്റൊരു കേസില്‍, ടിക്കറ്റ് ബുക്കിങ് ആപ്പായ റെഡ്ബസിനും ബസ് ഓപ്പറേറ്റര്‍ക്കുമെതിരെയും ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് വന്നിരുന്നു. ഹിമാചല്‍ പ്രദേശ് ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ജയന്ത് പട്ട്യാല്‍ എന്ന വ്യക്തിയുടെ പരാതിയില്‍ വിധി പുറപ്പെടുവിച്ചത്. 2023 ഒക്ടോബറില്‍ പലംപൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് റെഡ്ബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും, ബസ് സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു. അവസാന നിമിഷം മാത്രം യാത്ര റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി വിമാന മാര്‍ഗമാണ് ജയന്ത് ഡല്‍ഹിയിലെത്തിയത്.

Tags

Share this story

From Around the Web