റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' ഈമാസം 10 മുതല്‍ 12 വരെ
റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഏപ്രില്‍ മാസം 10 മുതല്‍ 12 വരെ താമസിച്ചുള്ള ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു.
റാംസ്ഗേറ്റ് വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോള്‍ പള്ളിച്ചംകുടിയിലും, ഫാ. ബിജു കൂനനും സംയുക്തമായിട്ടാവും 'റെസിഡന്‍ഷ്യല്‍ ഇന്നര്‍ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.
അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും,ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക സൗഖ്യാധ്യാനം, ഏപ്രില്‍ 10ന് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 12ന് ഞായറാഴ്ച വൈകുന്നേരം നാലു മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആന്തരിക സൗഖ്യ ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍, ഫാ ബിജു എന്നിവര്‍ ക്ഷണിക്കുന്നു.
കൂടുതൽ കണ്ടെത്തുക
UK Immigration Guides
UK Immigration Law
Kerala tourism packages
ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് റാംസ്‌ഗേറ്റ് ഡിവൈന്‍ സെന്ററില്‍, തലേ ദിവസം ഒന്‍പതിന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: office@divineuk.org, Website:www.divineuk.org
സ്ഥലത്തിന്റെ വിലാസം
Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA