റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' ഫെബ്രുവരി 13 മുതല്‍ 15 വരെ

 
divine


റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് 2026 ഫെബ്രുവരി  മാസം 13  മുതല്‍ 15 വരെ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍  ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോള്‍ പള്ളിച്ചന്‍ കുടിയിലും, ഫാ. ഡെര്‍ബിന്‍ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.

ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും, മുറിവുകളും, ആകുലതകളും, ചിന്താധാരകളില്‍  ഉണര്‍ത്തി,  ഉള്ളം തുറന്നു പ്രാര്‍ത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍  ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.  

2026 ഫെബ്രുവരി  മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 13  ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 15  ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാനസിക നവീകരണത്തിനും, ആന്തരിക വേദനകളും, ഉത്കണ്ഠകളും സൗഖ്യപ്പെടുന്നതിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക്  ഏവരെയും  ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍ , ഫാ ഡെബ്രിന്‍ എന്നിവര്‍  സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

ആന്തരിക സൗഖ്യ ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് റാംസ്ഗേറ്റ് ഡിവൈന്‍ സെന്ററില്‍, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12 ന്, വൈകുന്നേരം മുതല്‍  താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രെജിസ്ട്രേഷന്‍ ഫീസ് ഈടാക്കുക.

Registration : https://www.divineuk.org/residential-retreast
 

Tags

Share this story

From Around the Web