റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'ആന്തരിക സൗഖ്യ ധ്യാനം'  12-14 വരെ

 
Retreat

റാംസ്ഗേറ്റ്: കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ജൂണ്‍ മാസം 12 മുതല്‍ 14 വരെ താമസിച്ചുള്ള ത്രിദിന 'ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. ഡിവൈന്‍ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോര്‍ജ്ജ് പനക്കല്‍,റാംസ്ഗേറ്റ് വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോള്‍ പള്ളിച്ചംകുടിയിലും സംയുക്തമായിട്ടാവും 'റെസിഡന്‍ഷ്യല്‍ ഇന്നര്‍ ഹീലിംഗ് റിട്രീറ്റ്' നയിക്കുക.


ദൈവീക തിരുസാന്നിദ്ധ്യത്തില്‍, ഉള്ളം തുറന്നു പ്രാര്‍ത്ഥിച്ച്, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തില്‍ ഉണര്‍ത്തി, വിടുതലിന്റെ നാഥനിലൂടെ സൗഖ്യം നേടുവാന്‍ അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളും, പ്രാര്‍ത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക സൗഖ്യാധ്യാനം, ജൂണ്‍ 12 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4:30 മണിയോടെ സമാപിക്കും. ആന്തരിക സൗഖ്യ ധ്യാനത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ പേരുകള്‍ രജിസ്റ്ററുചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 


മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോള്‍, എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് റാംസ്‌ഗേറ്റ് ഡിവൈന്‍ സെന്ററില്‍, തലേ ദിവസം 11 ന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുക.


Registration : https://www.divineuk.org/residential-retreats

For Contact : +447474787890, Email: office@divineuk.org, Website:www.divineuk.org

Venue: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA

Tags

Share this story

From Around the Web