മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി ഒന്‍പതു മുതല്‍
Jan 1, 2026, 15:30 IST
മുരിങ്ങൂര്‍: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പുതുവര്‍ഷത്തില്‍ പുത്തന്‍ അഭിഷേകത്തോടെ ജിവിക്കാന്‍ ദൈവജനത്തെ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്‍പതു മുതല്‍ 11 വരെ പ്രത്യേക ആന്തരിക സൗഖ്യധ്യാനം നടത്തുമെന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കല്‍ അറിയിച്ചു.
ദൈവജനത്തെ സൗഖ്യത്തിലേക്കു വിടുതലിലേക്കും പരിശുദ്ധാത്മ അഭിഷേകത്തിലേക്കും നയിക്കുന്ന ധ്യാനത്തിന് ഫാ. മാത്യു നായിക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനക്കല്‍, ഫാ. മാത്യു തടത്തില്‍, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാംഗല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ധ്യാനം ബുക്ക് ചെയ്യാന്‍ ഫോണ്‍: 9447785548, 9496167557.