ഇന്‍ഫാം തെക്കന്‍ മേഖല അസംബ്ലി,കര്‍ഷക സമുഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇന്‍ഫാം നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പാറത്തോട്: കര്‍ഷകരുടെ പ്രതിസന്ധികള്‍ മനസിലാക്കി അവയെ തരണം ചെയ്തും സാധ്യതകളെ ഉപയോഗിച്ചും കര്‍ഷക സമുഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇന്‍ഫാം നിര്‍ണായക പങ്കാണു വഹിക്കുന്നതെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സഹരക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍.
ഇന്‍ഫാം തെക്കന്‍ മേഖല അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്‍ഫാം തെക്കന്‍ മേഖല ആവിഷ്‌ക്കാരിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ കര്‍ഷകരെ കൂടുതല്‍ ശക്തരാക്കി സ്വയംപര്യാപ്തരാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓരോ കര്‍ഷക കുടുംബത്തിന്റെയും കാര്‍ഷികവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയും പുരോഗതിയുമാണ് ഇന്‍ഫാം ലക്ഷ്യമിടുന്നതെന്നും ഇതിനായി വിവിധ കര്‍മപദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനാണ് ഇന്‍ഫാമിന്റെ വിവിധ തലങ്ങളിലുള്ള അസംബ്ലികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എരുമേലി, റാന്നി, പത്തനംതിട്ട കാര്‍ഷിക താലൂക്കുകളിലെ ഇന്‍ഫാമിന്റെയും മഹിളാസമാജിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വരും വര്‍ഷം നടപ്പാക്കാനുദേശിക്കുന്ന പദ്ധതികളും അസംബ്ലിയില്‍ അവതരിപ്പിച്ചു
ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആന്റണി കോട്ടുര്‍, ഫാ.ജിന്‍സ് കിഴക്കേല്‍, ഫാ.ആല്‍ബിന്‍ പുല്‍ത്ത കിടിയേല്‍, സിസ്റ്റര്‍ ആനി ജോണ്‍, താലൂക്ക് ഡയറക്ടര്‍മാരായ ഫാ.ജേക്കബ് കൈപ്പന്‍പ്ലാക്കല്‍, ഫാ.സെബിന്‍ ഉള്ളാട്ട്, ഫാ. സിജോ പന്നലക്കുന്നേല്‍, തെക്കന്‍ മേഖല പ്രസിഡന്റ് കുരുവിള ചാക്കോ താഴത്തുപീടിക, തെക്കന്‍ മേഖല സെക്രട്ടറി തോമസ് കൊട്ടാടിക്കുന്നേല്‍, മഹിളാ സമാജ് മേഖല പ്രസിഡന്റ് ടി.വി. ലൗലി കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.