ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ആദരിച്ചത് ശ്രദ്ധേയമായി
കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ 'കാര്‍ഷിക രാവ്' എന്ന പേരില്‍ പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ഇന്‍ഫാം കാര്‍ഷികജില്ല സഹ രക്ഷാധികാരിയും രൂപതാ മുഖ്യ വികാരി ജനറാളുമായ ഫാ. ജോസഫ് വെള്ളമറ്റം യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.
യേഗത്തിൽ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വന്യമൃഗ ആക്രമണം തടയാന്‍ പുരാതനവും ആധുനികവുമായ സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുമെന്നും ആവശ്യമായ ഭൂനിയമ ഭേദഗതികള്‍ ഉണ്ടാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ കര്‍ഷകദിനത്തിലെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ഇന്‍ഫാം നോക്കിക്കാണുന്നതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യേഗത്തിൽ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരിയും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അനുമോദന പ്രസംഗവും നടത്തി.
/fit-in/580x348/filters:format(webp)/sathyam/media/media_files/2026/08/17/kanjira1-2026-08-17-21-58-33.jpg)
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, അവാര്‍ഡ് ജേതാക്കളുടെ രക്ഷിതാവിന്റെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലില്‍, മഹിളാസമാജ് വൈസ് പ്രസിഡന്റ് ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍ തുടങ്ങിയവർ സംസാരിച്ചു.
സംഘടനാംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.
കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂര്‍ തുടങ്ങിയിടങ്ങളിൽ നിന്നുള്ള 225 വിദ്യാര്‍ഥികള്‍ക്കാണ് അവാർഡ് സമ്മാനിച്ചത്.
കൂടാതെ വിവിധ കാര്‍ഷികജില്ലകളുടെപ്രവര്‍ത്തന മികവിന് സംഘടന ഏര്‍പ്പെടുത്തിയ ഇന്‍ഫാം കിസാന്‍ എക്‌സിക്യൂട്ടീവ് എക്‌സലന്‍സ് അവാര്‍ഡുകളും ഇന്‍ഫാം സംഘടനാംഗങ്ങളായ കര്‍ഷകരില്‍ നിന്ന് സമാഹരിച്ച കാര്‍ഷിക വിളകള്‍ മൂല്യവര്‍ധിതമാക്കി വിപണിയില്‍ വിറ്റുകിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കുന്ന 'ഇന്‍ഫാം കിസാന്‍ ഫെയര്‍ ട്രേഡ് പ്രീമിയ'ത്തിന്റെ വിതരണവും നടന്നു.