വിലങ്ങാട്ടെ ജനങ്ങളുടെ അതിജീവന പോരാട്ടത്തിൽ കൈകോർത്ത് ഇന്‍ഫാം. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു ഫാ. തോമസ് മറ്റമുണ്ടയില്‍

 
 infam house-4.jpg 0.3

വിലങ്ങാട്:  ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും അതിജീവനത്തിന്റെ പാതയിലേക്കു ചുവടുവെക്കുന്ന വിലങ്ങാടിനു താങ്ങായി കത്തോലിക്കാ സഭയുടെ കര്‍ഷക പ്രസ്ഥാനമായ ഇന്‍ഫാമും. 

കെ.സി.ബി.സി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 66 ഭവന പദ്ധതിയില്‍ ഇൻഫാ മിന്റേതായി നിർമിക്കുന്ന  ഭവനത്തിന്റെ വെഞ്ചിരിപ്പു കര്‍മ്മമാണ് നടന്നത്. 

infam house

ഉരുൾ പൊട്ടലിൽ തകർന്നുപോയ ജനതയുടെ പുനരധിവാസ പ്രക്രിയയിൽ കർഷക സമൂഹവും ഭാഗഭാക്കാ കണമെന്ന ഇൻഫാo രക്ഷാധികാരി മാർ. റെമിജിയോസ് ഇഞ്ചനാനിയുടെ ആഗ്രഹ പ്രകാരമാണ് പദ്ധതിയിൽ ഒരു വീടിന്റെ നിർമാണം  പൂർണമായും ഏറ്റെടുക്കാൻ ഇൻഫാം തീരുമാനിച്ചത്.

mar remijios inchananiyil

കറുകപ്പള്ളിയില്‍ ത്രേസ്യാമ്മയ്ക്കായി നിര്‍മിച്ച വീടിന്റെ ആശീര്‍വാദ കര്‍മ്മവും താക്കോല്‍ ദാനവും ഇന്‍ഫാം ദേശീയ ചെയര്‍മാനും കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.

infam house-2

വെള്ളിയാഴ്ച രാവിലെ 10 നു വിലങ്ങാട് കരുകുളത്തു നടന്ന ചടങ്ങില്‍, കെ.എസ്.എസ്.എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഫാ ജോസഫ് കാവനാടി, ദേശീയ ഡയറക്ടര്‍ ഫാ. ജോസ് ചെറുകരകുന്നേല്‍, ഇന്‍ഫാം താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ഇന്‍ഫാം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, താമരശേരി സെന്റര്‍ ഫോര്‍ ഓവര്‍ഓള്‍ ഡെവലപ്‌മെന്റ് (സിഒഡി) ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര,

infam house-5

വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഇൻഫാം ദേശീയ ട്രഷറർ ജെയ്‌സൺ ചെമ്പളായിൽ, കമ്മിറ്റി അംഗങ്ങളായ നെൽവിൻ സി ജോയ്, മാത്യു മാംപറമ്പിൽ, ജോയ് തെങ്ങുംകുടി, സണ്ണി അരഞ്ഞാണി പുത്തൻപുരയിൽ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

infam house-3

സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു. 

infam house-6

പദ്ധതിയുടെ ഭാഗമായി 60 വീടുകള്‍ക്ക് ഇതിനോടകം തറക്കല്ലിട്ടതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായും സി.ഒ.ഡി ഡയറക്ടര്‍ അറിയിച്ചു.

വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ആകെ 100 വീടുകളാണു നിര്‍മിച്ചു നല്‍കുന്നത്. 

infam house-7

കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണു ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.

Tags

Share this story

From Around the Web