ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം, ഒരുക്കങ്ങൾ പൂർത്തിയായി. കര്‍ഷക മഹാറാലിയിൽ പതിനയ്യായിരത്തോളം കര്‍ഷകര്‍ പങ്കെടുക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
കട്ടപ്പന: ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം, ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നടക്കുന്ന കര്‍ഷക മഹാറാലിയിൽ പതിനയ്യായിരത്തോളം കര്‍ഷകര്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന ഓസാനാം സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും സെന്റ് ജോര്‍ജ് ഗ്രൗണ്ടില്‍നിന്നുമായി ആരംഭിക്കുന്ന കര്‍ഷക മഹാറാലി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി കാർഷികജില്ല രക്ഷാധികാരി മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും.

കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ സ്വാഗതം ആശംസിക്കും. ഇൻഫാം ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ അമർകിസാൻ ജ്യോതി തെളിയിക്കും.

ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖ പ്രസംഗം നടത്തും. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

മുഖ്യപ്രഭാഷണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എം. മണി എം.എൽ.എ, ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കട്ടപ്പന മുനിസിപ്പാലിറ്റി മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മംഗലത്തിൽ, തമിഴ്‌നാട് കാർഷിക ജില്ലാ പ്രസിഡന്റ് ആർ.കെ. താമോദരൻ, ഇൻഫാം ദേശീയ ഡയറക്‌ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ എന്നിവർ പ്രസംഗിക്കും.