ഉത്പാദനചെലവ് പോലും ലഭിക്കാതെ ക്ഷീരമേഖല പ്രതിസന്ധിയിൽ. പാല്‍വില വര്‍ധിപ്പിച്ച് കര്‍ഷകരെ രക്ഷിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍. വിഷയത്തിലിടപെട്ടത് പ്രതിപക്ഷമെന്ന് വിഡി സതീശൻ
കടപ്പന: ഇന്‍ഫാം രജതജൂബിലി സമാപനാഘോഷങ്ങളുടെഭാഗമായുള്ള പൊതുസമ്മേളനത്തില്‍ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.

ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ പ്രവൃത്തിപദത്തിലെത്തിക്കാന്‍ കൂടെയുണ്ടാകുമെന്നു പ്രതിപക്ഷ നോതവിന്റെ മറുപടി.
പാല്‍വില വര്‍ധിപ്പിച്ചു ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍ സ്വാഗത പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉത്പ്പാദനച്ചിലവു പോലും കൂട്ടിമുട്ടാതെയാണ് ക്ഷീരമേഖല കടന്നുപോകുന്നത്.

പാല്‍വില വര്‍ധിപ്പിച്ചിട്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനി വേനല്‍ക്കാലവുമാണ്. സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
പാല്‍വില വര്‍ധിപ്പിച്ചു ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികള്‍ സഹായിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു.

ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ പ്രവൃത്തിപദത്തിലെത്തിക്കാന്‍ കൂടെയുണ്ടാകുമെന്നും പാലിന്റെ വിലകൂട്ടണം എന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ട പ്രതിപക്ഷമാണ് ഇപ്പോഴത്തേത്.
പാലിന്റെ വിലകൂട്ടി ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്ന പരസ്യമായ നിലപാടെടുത്തവരാണു ഞങ്ങളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു.