കർഷക ദിനത്തിൽ കെസിബിസിക്കും സഭാ പിതാക്കന്മാർക്കും നന്ദി അറിയിച്ച് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ

 
 mar remigios inchananiyil infam.jpg 0.2

പാറത്തോട്: കർഷക ദിനത്തിൽ കെ.സി.ബി.സി.യോടും സഭാ പിതാക്കന്മാരോടും തങ്ങളുടെ കടപ്പാടും നന്ദിയും അറിയിച്ച് ഇൻഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിൽ.

ഇൻഫാം എന്ന പ്രസ്ഥാനത്തിന് യഥാസമയം വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി നയിക്കുകയും വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നത് സംഘടനയുടെ ദേശീയ രക്ഷാധികാരിയും മുഖ്യ ഉപദേശകനുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവാണെന്ന് അദ്ദേഹം പറഞ്ഞു.

infam parathodu

ചെറുകിട കർഷകരുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ ഇൻഫാം ആവിഷ്കരിച്ച പദ്ധതികളോടും പരിപാടികളോടും കെ.സി.ബി.സി പിതാക്കന്മാരുടെ പ്രോത്സാഹനവും പങ്കാളിത്തവും വിലമതിക്കാനാകാത്ത അനുഗ്രഹമാണെന്നും ഫാ. മറ്റമുണ്ടയില്‍ പറഞ്ഞു.

​കാർഷിക മേഖലയിലെ പ്രതിസന്ധികൾ ഇൻഫാം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ, അവയുടെ ഗൗരവം ഉൾക്കൊണ്ട് സർക്കാരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ചകൾ നടത്താനും പരിഹാരം കാണാനും കെ സി ബി സി പിതാക്കന്മാർ നിർണ്ണായക പങ്ക് വഹിച്ചു.

infam parathodu-5

സംഘടനയുടെ പ്രവർത്തനം പ്രായോഗികതലത്തിൽ എത്തിക്കുന്നതിനായി ഓരോ രൂപതകളിലും രൂപത- താലൂക്ക് ഡയറക്ടർമാരെ നിയോഗിച്ചുകൊണ്ട് ശക്തമായ പിന്തുണയാണ് പിതാക്കന്മാര്‍ നൽകിയത്.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഭയുടെ വിവിധ സോഷ്യൽ സർവീസ് സൊസൈറ്റികളുമായും സമാനചിന്താഗതിയുള്ള മറ്റ് പ്രസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ഇൻഫാമിന് സാധിച്ചു.

കർഷരിൽ നിന്നു സംഭരിക്കുന്ന വിളകൾക്ക് അടിസ്ഥാന വില നിശ്ചയിക്കുക, സംഭരണം കാര്യക്ഷമമാക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിലയ്ക്ക് പുറമേ ഒരു 'ഫെയർ ട്രേഡ് പ്രീമിയം' കൂടി കർഷകരിലേക്ക് എത്തിക്കുക എന്നിവയെല്ലാം ഇൻഫാമിനു സാധ്യമായി.

infam parathodu-8

എല്ലാ രൂപതകളിലും ഇൻഫാമിന്റെ യൂണിറ്റുകൾ ആരംഭിക്കുന്നതിനും ചെറുകിട കർഷകരെ ഒരുമിച്ചുകൂട്ടി സംഘടന വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനെല്ലാം പ്രോത്സാഹനമായി നിൽക്കുന്ന കെ.സി.ബി.സി.യോടും സഭാ പിതാക്കന്മാരോടും കർഷക ദിനത്തിൽ തങ്ങളുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നതായി ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.

infam parathodu-15

ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ നിന്നും എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് നല്‍കുന്ന കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും കര്‍ഷക ദിനത്തോട് അനുബന്ധിച്ചുള്ള 'കാര്‍ഷികരാവ് ' പരിപാടിയും കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉത്ഘാടനം ചെയ്തു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സഹ രക്ഷാധികാരികളായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ഇന്‍ഫാം ദേശീയ, സംസ്ഥാന, ജില്ലാതല എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Tags

Share this story

From Around the Web