ലക്ഷം അടുക്കളത്തോട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് ഇൻഫാം. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 25,000 കുടുംബങ്ങൾ. ഇന്നു മുതൽ പച്ചക്കറി വിത്തുകൾ നട്ടുതുടങ്ങുമെന്ന് ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ

 
 fr thomas mattamundayil parathodu.jpg 0.3

പാറത്തോട്: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കർഷക കുടുംബങ്ങളിൽ അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കുകയെന്ന വൻ പദ്ധതിയുമായി ഇൻഫാം.

infam parathodu

ഇൻഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സംരംഭത്തിന്റെ ഒന്നാം ഘട്ടത്തിലേക്ക് 25,000 കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

infam parathodu-2

​പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച 'വിത്തുകൊട്ട' എന്ന പ്രോഗ്രാമിലൂടെ, ഇതുവരെ നാലു കോടിയിലധികം പച്ചക്കറി വിത്തുകൾ തെരഞ്ഞെടുക്കപ്പെട്ട 25,000 കുടുംബങ്ങളിലേക്ക് എത്തിച്ചുകഴിഞ്ഞു.

t siddiq infam parathodu

​സംസ്ഥാന കർഷകദിനാചരണത്തോടൊപ്പം ഈ അടുക്കളത്തോട്ട പദ്ധതിയുടെ ഉദ്ഘാടനവും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവ്വഹിച്ചു.

infam parathodu-4

കൃഷിമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചതോടെ, ഇൻഫാം കർഷക കുടുംബങ്ങളിൽ ഇന്നു മുതൽ പച്ചക്കറി വിത്തുകൾ നട്ടു തുടങ്ങുമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു.

infam parathodu-5

​വീടുകളിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും ഹരിതാഭമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന ഈ പദ്ധതി കർഷക കുടുംബങ്ങളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

infam parathodu-6

Tags

Share this story

From Around the Web