കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണവും വിപുലമായി ആഘോഷിച്ച് ഇൻഫാം പാറശാല കാർഷിക ജില്ല

 
 infam parashala-16.jpg 0.7

പാറശാല: ആയിരത്തിലധികം കർഷക കുടുംബങ്ങളുടെ കൂട്ടായ്മ വിളിച്ച് അറിയിച്ചുകൊണ്ട്  ഇൻഫാം പാറശ്ശാല കാർഷിക ജില്ലയുടെ നേതൃത്വത്തിൽ   കിസാൻ ജെംസ് എകസലൻസ് അവാർഡ് വിതരണവും പരിസ്ഥിതി ദിനാചരണവും കുടുംബ സംഗമവും വിപുലമായി ആഘോഷിച്ചു. 

infam parashala

കാഞ്ഞിരംകുളം ഇവാനോ സ്ക്വയറിൽ വച്ച് സ്വാഗത നൃത്തത്തോട് കൂടി ആരംഭിച്ച പൊതുസമ്മേളനത്തിന് പാറശാല ഭദ്രാസന വികാരി ജനറൽ മോൺ. സെലിൻ ജോസ് കോണത്തുവിള അധ്യക്ഷത വഹിച്ചു.

infam parashala-9

പൊതുസമ്മേളനം ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മാറ്റമുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. 

infam parashala fr thomas mattanundayil

ഇൻഫാം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പാറശ്ശാല കാർഷിക ജില്ല ഇൻ പ്രസിഡന്റുമായ  സനൽ കുമാർ സ്വാഗതം ആശംസിച്ചു. 

infam parashala-5

പാറശ്ശാല കാർഷിക ജില്ല ഡയറക്ടർ ഫാ. ജോൺ പുന്നാരയുടെ ആമുഖപ്രഭാഷണത്തിൽ കൂട്ടായ്മ വിളിച്ച് അറിയിച്ച കർഷക കുടുംബങ്ങൾക്ക് ആദരവറിയിച്ചു.  തുടർന്ന് ഇൻഫാം ആന്തം ആലപിക്കുയും ചെയ്തു. 

infam parashala-22

11 കർഷക കുടുംബങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 

infam parashala-25

സ്വർണ നാണയങ്ങളും മൊമെന്റോയും നൽകി മാതാപിതാക്കൾക്കൊപ്പം കുട്ടികൾ വേദിയിൽ ആദരിക്കപ്പെട്ടു. 

infam parashala-23

വിൻസൻറ് എം.എൽ.എ വിശിഷ്ടാതിഥിയായി എത്തിയ സമ്മേളനത്തിൽ അന്താരാഷ്ട്ര പരിസ്ഥിതിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണ ഉദ്ഘാടനം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻറ്  വി.ബി അനിൽകുമാർ നിർവഹിച്ചു. 

infam parashala-13

എം.സി എ നെയ്യാറ്റിൻകര വൈദിക ജില്ല ഡയറക്ടർ ഫാ. അനി സക്കറിയ ഒഐസി  പ്രസംഗിച്ചു.

Tags

Share this story

From Around the Web