ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ വനിതാദിനാചരണം 'മഹിളാ ഹരിതം 2026' ഞായറാഴ്ച. സമ്മേളനത്തില്‍ പച്ചക്കറിത്തോട്ട മത്സരപദ്ധതി അവാര്‍ഡ് ജേതാക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണവും ഫലകവും സമ്മാനങ്ങളും നല്‍കും

 
 mahila haritham.jpg 0.7

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ വനിതാ ദിനാചരണം - 'മഹിളാ ഹരിതം 2026' ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പൊടിമറ്റം സെന്റ മേരീസ് പാരിഷ് ഹാളില്‍ നടക്കും. യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആവിഷ് കരിച്ച പച്ചക്കറിത്തോട്ട മത്സര പദ്ധതിയുടെ അവാര്‍ഡ് വിതരണവും നടക്കും. ഇന്‍ഫാമിന്റെ പോഷക സംഘടനയായ മഹിളാസമാജിന്റെ നേതൃത്വത്തിലാണ് വനിതാദി നാചരണ പരിപാടികള്‍ നടത്തുന്നത്.

mahila haritham infam

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വഹിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷത വഹിക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, ഇന്‍ഫാം മഹിളാസമാജ് പ്രസിഡന്റ് ജയമ്മ ജേക്കബ്, സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വിഷരഹിത പച്ചക്കറിയിലൂടെ കുടുംബാംഗങ്ങളുടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ ഇന്‍ഫാം ആവിഷ്‌കരിച്ച പച്ചക്കറി ത്തോട്ട മത്സരത്തില്‍ ഇന്‍ഫാം കുടുംബാംഗങ്ങളായ 2500ല്‍പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഇന്‍ഫാമിന്റെ 12 കാര്‍ഷിക താലൂക്കുകളിലെ വിജയികളായ 12 വനിതകള്‍ക്ക് ഒരു പവന്‍ വീതം സ്വര്‍ണവും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കും.
കൂടാതെ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കും.

Tags

Share this story

From Around the Web