ചെറുകിട നാമമാത്ര കർഷകര്‍ എന്നത് ബലഹീനതയായി മാറുന്ന കാലഘട്ടത്തെ സംഘടിതമായ മുന്നേറ്റം കൊണ്ട് അതിജീവിക്കലാണ്  കെസിബിസിയുടെ നേതൃത്വത്തിൽ ഇൻഫാം നടത്തുന്നതെന്ന് ദേശീയ ചെയർമാൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ 

 
 infam assembly parathodu.jpg 0.5

പാ​റ​ത്തോ​ട്: കർഷകർക്ക് തനിയെ ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ കൂട്ടായ ഏകോപനത്തിലൂടെ നടപ്പിൽ വരുത്താനാണ് ഇൻഫാം ശ്രമിക്കുന്നതെന്ന് ദേശീയ ചെയർമാൻ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ. ഇ​ൻ​ഫാം മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക​ജി​ല്ല അ​സം​ബ്ലി പാ​റ​ത്തോ​ടു​ള്ള ഇ​ൻ​ഫാം കേ​ന്ദ്ര ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

infam parathodu

ഇൻഫാം കർഷകന്റെ ഉന്നതി ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്. ചെറുകിട നാമമാത്ര കർഷകരായിരിക്കുന്നു എന്നത് കാർഷിക മേഖലയിലുള്ള കര്‍ഷകരില്‍ വലിയൊരു വിഭാഗത്തിന്റെ ബലഹീനതയായി മാറുന്ന കാലഘട്ടമാണിത്. സംഘടിതമായ മുന്നേറ്റം കൊണ്ട് അതിനെ ബലപ്പെടുത്താനാണ് കെസിബിസിയുടെ നേതൃത്വത്തിൽ ഇൻഫാം ശ്രമിക്കുന്നത്.

infam kadambanad

അതിന്റെ ഫലമായിട്ടാണ് കാർഷിക ഗ്രാമം മുതൽ ദേശീയ തലം വരെയുള്ള അസംബ്ലികൾ നടത്തുകയും, അസംബ്ലികളുടെ അടിസ്ഥാനത്തിൽ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പഞ്ചവത്സര പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പിലാക്കി വരികയാണ്.

infam kattanam taluk

ഇതോടൊപ്പം, കാർഷിക ജില്ലകളുടെയും താലൂക്കുകളുടെയും അടിസ്ഥാനത്തിൽ അതത് പ്രദേശങ്ങൾക്ക് യോജിച്ച, അതത് പ്രദേശങ്ങളിലെ കർഷകരെ സഹായിക്കാൻ പറ്റുന്ന, അവരുടെ കൃഷി വികസിപ്പിക്കാൻ പറ്റുന്ന, അവരുടെ മണ്ണ് പരിപോഷിപ്പിക്കാൻ പറ്റുന്ന പദ്ധതികൾ ഗ്രാമതലം മുതൽ ആവിഷ്കരിച്ചെടുക്കാനുള്ള നടപടികൾ വിവിധ കാർഷിക ജില്ലകളുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്നും ഫാ. ​തോ​മ​സ് മ​റ്റമു​ണ്ട​യി​ൽ പറഞ്ഞു.

infam mavelikara

മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക​ജി​ല്ല വിവിധ ഗ്രാമങ്ങളിലായി 1500-ൽ പരം കർഷക കുടുംബങ്ങളെ അണിചേർത്തുകൊണ്ട് മുന്നേറുകയാണ്. ആറു കാർഷിക താലൂക്കുകൾ രൂപീകരിക്കുന്നതിൽ ഇതിനോടകം സാധിച്ചു. വിവിധ കാർഷിക ഗ്രാമങ്ങൾ രൂപപ്പെടുത്താനുള്ള ശ്രദ്ധേയമായ മുന്നേറ്റം നടത്തി. രണ്ട് വർഷത്തിനുള്ളിലാണ് ഈ മികച്ച നേട്ടം അവർ കൈവരിച്ചത്.

infam kattanam taluk

വരും വർഷങ്ങളിലും ഈ മുന്നേറ്റം തുടരുന്നതിനും, പ്രാദേശിക പദ്ധതികൾ ആവിഷ്കരിച്ച് അതത് തലങ്ങളിലുള്ള എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കർഷക ക്ഷേമത്തിനായി നടപ്പിൽ വരുത്തുന്നതിനും ഇൻഫാം പരിശ്രമിക്കുന്നത് സ്ലാഘനീയമായ കാര്യമാണ്.

പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കാർഷിക ജില്ലയുടെ രക്ഷാധികാരി ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് പിതാവിനെയും , കാർഷിക ജില്ലാ ഡയറക്ടർ ഫാ. തോമസ് ചെറുപുഷ്പത്തെയും, ജില്ലാ ജോയിന്റ് ഡയറക്ടർ ഫാ. ഫിലിപ്പ് ജന്മത്തുകളത്തിനെയും, വിവിധ ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ദേശീയ ചെയർമാൻ പറഞ്ഞു.

infam mavelikara karshika jilla assembly

മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക​ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, പു​ത്തൂ​ർ, ചെ​ങ്ങ​ന്നൂ​ർ, ക​റ്റാ​നം, ക​ട​ന്പ​നാ​ട്, കൊ​ല്ലം കാ​ർ​ഷി​ക താ​ലൂ​ക്കു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ അ​സം​ബ്ലി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

കാ​ർ​ഷി​ക​ജി​ല്ല ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​റു​പു​ഷ്പം, പു​ത്തൂ​ർ കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​ഗീ​വ​ർ​ഗീ​സ് ചെ​രു​വി​ള, മാ​വേ​ലി​ക്ക​ര കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ, ക​റ്റാ​നം കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്ൻ തെ​ങ്ങു​വി​ള, കാ​ർ​ഷി​ക​ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് മാ​രൂ​ർ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ തോ​മ​സ്, ദേ​ശീ​യ ട്ര​ഷ​റ​ർ ജെ​യ്സ​ൺ ജോ​സ​ഫ് ചെം​ബ്ലാ​യി​ൽ, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നെ​ൽ​വി​ൻ സി. ​ജോ​യി, ഇ​ൻ​ഫാം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം റെ​ജി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags

Share this story

From Around the Web