ഒരുമിച്ചു മുന്നേറിയില്ലെങ്കില്‍ അവഗണിക്കപ്പെടുന്ന ശബ്ദമായി കര്‍ഷക സമൂഹം മാറുമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

 
 mar john nellikunnel.jpg 0.4

പാറത്തോട്: കര്‍ഷകന്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കാലത്ത് മാനിഫെസ്‌റ്റോയില്‍ പലതും ഉള്‍പ്പെടുത്തുമെങ്കിലും പിന്നീട് പലതും നടന്നു കണ്ടിട്ടില്ലെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇന്‍ഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. 

ഇന്‍ഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

infam world invironmental day

കഴിഞ്ഞ സര്‍ക്കാര്‍ പട്ടയത്തെക്കുറിച്ചുള്ള നിയമ ഭേദഗ്തി നടപ്പാക്കാന്‍ പരിശ്രമിച്ചു എന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ, അതിന് എടുത്ത കാലതാമസം ഏറെ വലുതായിരുന്നു. 

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുന്‍പു മാത്രമാണ് അത് പ്രഖ്യാപിച്ചത്. ഇനിയും അതിന്റെ കുറേ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. 

നമ്മള്‍ വളരുന്നതിന് അനുസരിച്ച് ഭരണകൂടം കൂടുതല്‍ ക്രീയാത്മകമായി ഇടപെട്ടെങ്കില്‍ മാത്രമേ അടിസ്ഥാനവര്‍ഗമായ കര്‍ഷകര്‍ക്ക് ഇന്നാട്ടില്‍ നിലനില്‍പ്പുള്ളൂ.

ഇന്‍ഫാം ശക്തമാകുന്നതിന്റെ അലയടികള്‍ ഇന്ന് ദൃശ്യമാണ്. പലപ്പോഴും കര്‍ഷകര്‍ ഒറ്റയ്ക്കു നടക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. അങ്ങനെ ഒറ്റയ്ക്കു മുന്നോട്ടു നടക്കുന്ന കര്‍ഷകന് പരാജയങ്ങളാണ് ഉണ്ടായിട്ടുള്ളത്. 

infam world environmental day celebration-19

നമ്മുടെ സാമൂഹിക സംവിധാനത്തില്‍ ഒറ്റയ്ക്കു മുന്നേറുന്നവര്‍ ഒറ്റപ്പെട്ടു പോകുന്നു. ഇവിടെയാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നമ്മള്‍ ഒരുമിച്ചു മുന്നേറുന്നത്. 25000 കുടുംബങ്ങളാണ് നമ്മുടെ ഇന്‍ഫാമിന്റെ ഭാഗമായിട്ടുള്ളത്.  

കേരളത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന കര്‍ഷക പ്രസ്ഥാനമായി ഇന്‍ഫാം വളര്‍ന്നതിനു പിന്നില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കുന്നു എന്നുള്ളതാണ്. 

infam world environmental day celebration-2.

കര്‍ഷകന്‍ ഒരുമിച്ചു മുന്നേറിയില്ലാ എങ്കില്‍ അവഗണിക്കപ്പെടുന്ന ശബ്ദമയി കര്‍ഷക സമൂഹം മാറും. നമ്മള്‍ സംഘടിതരാകണം.

ഇടുക്കിയില്‍ മറ്റുള്ളവര്‍ക്കു ഇന്നും കാര്യമായ അറിവില്ലാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പട്ടയ പ്രശ്‌നം. 

അതില്‍ തന്നെ നിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തുടങ്ങി നിരവധിയായ കര്‍ഷക പ്രശ്‌നങ്ങളില്‍ ഉഴലുമ്പോഴാണ് ഇടുക്കിയില്‍ നിന്നു ജനം പലായനം ചെയ്യുന്നത്. 

infam world environmental day celebration-4

ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖല വളരെയധികം പ്രയാസപ്പെടുന്ന കാലഘട്ടമാണ്. അങ്ങനെ ഒരു ഘട്ടത്തില്‍ ഇന്‍ഫാമിന്റെ കരം പിടിച്ചു ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാമമാത്രമായി ഇന്‍ഫാം ഉണ്ടായിരുന്ന ഇടുക്കിയില്‍ ഇന്നു ഇന്‍ഫാം സജീവമായതെന്നും അദ്ദഹം പറഞ്ഞു.

Tags

Share this story

From Around the Web