ഇൻഫാം പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സമാപനം വർണാഭമായി. ചടങ്ങില്‍ അണിനിരന്ന് ബിഷപ്പുമാരായ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലും

 
 infam world environmental day celebration.jpg 0.9

പാറത്തോട്: നാടിനു മാതൃകയായി ഒരു പരിസ്ഥിതി ദിനാഘോഷം. ഒരു മാസം നീണ്ടു നിന്ന ഇൻഫാമിൻ്റെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനം വർണാഭമായ ചടങ്ങുകളോടെ ബിഷപ്പുമാരായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൊടിമറ്റം പാരീഷ് ഹാളില്‍ നടത്തപ്പെട്ടു.

infam world environmental day celebration-2

ലോക പരിസ്ഥിതി ദിനാഘോഷത്തിനു തന്നെ മാതൃകയാകുന്ന പ്രവർത്തനമാണ് ഒരു മാസം നീണ്ടുനിന്ന വിപുലമായ പരിപാടികളിലൂടെ ഇൻഫാം അവിഷ്ക്കരിച്ച് നടപ്പാക്കിയത്. 

infam world environmental day celebration-3

മണ്ണിനെയും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടുള്ള ശുചീകരണ- നവീകരണ പ്രവര്‍ത്തനങ്ങളോടെയായിരുന്നു ഇൻഫാമിൻ്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സമാപിച്ചത്.

infam world environmental day celebration-4

ഭൂമി പുനർജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനർജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് ഇൻഫാം  വിതരണം ചെയ്തു. 

infam world environmental day celebration fr mattamundayil

ധരണീ സമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിൻ പിണ്ണാക്ക് വിതരണം, ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും, വീടുകളിലെ മലിനജല നിർമാർജനവും പരിസര ശുചീകരണവും, കാർഷിക വന നശീകരണം തടയാനും ഊർജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാൻ്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും നടപ്പാക്കല്‍ എന്നിവയെല്ലാം  പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങള്‍ക്ക് മിഴിവേകി. 

fr thomas mattamundayil mar remigios inchananiyil.

കാർഷിക വനവത്കരണത്തിനായി ‘ഒരു തൈ നടീൽ' പരിപാടിയും ‘ഇടവിള കൃഷി പ്രോത്സാഹന പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ ഇൻഫാം നടപ്പാക്കി.

ഒരു മാസം നീണ്ടുനിന്ന കഠിന പ്രവർത്തനങ്ങൾ കൃത്യമായി ചെയ്തതിൻ്റെ ആത്മവിശ്വാസത്തോടെയാണ് നാലായിരത്തിലധികം ഇൻഫാം അംഗങ്ങൾ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച സമാപനാഘോഷങ്ങളിൽ പങ്കെടുത്തത്.

infam world environmental day celebration-6

യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്‌കരിച്ച 'വിത്തു കൊട്ട' കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശ്ശേരി, തലശ്ശേരി, കണ്ണൂര്‍ കാര്‍ഷികജില്ലകള്‍ക്ക് വിതരണം ചെയ്തു. 

infam world environmental day celebration-7

ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്ളവര്‍, വഴുതന, മുളക് എന്നിവയുടെ ഉല്‍പ്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകളാണ് ഇന്‍ഫാം അംഗങ്ങളായ 25000 കര്‍ഷകര്‍ക്ക് നല്‍കിയത്.

ഒരുമയില്ലെങ്കില്‍ അവഗണിക്കപ്പെടുമെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

fr john nellikunnel.

 

പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ആയിരങ്ങളെ സാക്ഷിയാക്കി പൊടിമറ്റം പള്ളി പാരീഷ് ഹാളിലെ ചടങ്ങില്‍ ഇടുക്കി രൂപതാധ്യക്ഷനും ഇന്‍ഫാം കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിർവഹിച്ചു.

കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കര്‍ഷക പ്രസ്ഥാനമായി ഇന്‍ഫാം വളര്‍ന്നതിന്റെ കാരണം നാം ഒരുമിച്ചു നില്‍ക്കുന്നു എന്നുള്ളതാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. 

infam world environmental day celebration-17

നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണ്. 

ഒരുമിച്ചു മുന്നേറിയില്ലെങ്കില്‍ അവഗണിക്കപ്പെടുന്ന ശബ്ദമായി കര്‍ഷക സമൂഹം പുറന്തള്ളപ്പെടുമെന്നും സംഘടിത ശക്തി വിവിധ മേഖലകളില്‍ നമ്മള്‍ പ്രകടിപ്പിക്കുകയും ചെയ്യണമെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

ആരുമില്ലെങ്കിലും കര്‍ഷകര്‍ക്കൊപ്പം ഇന്‍ഫാം ഉണ്ടാകുമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

fr thomas mattamundayil mar remigios inchananiyil

മറ്റാരുമില്ലെങ്കിലും ഇന്‍ഫാം കര്‍ഷകരോടൊപ്പമുണ്ടാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ധീരരായ കര്‍ഷക സുഹൃത്തുകള്‍ ഒരുമിച്ചു നിന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. 

infam world environmental day celebration-8

അവരെക്കൊണ്ട് അനുകൂലമായ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ കഴിയണം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫാമിന്റെ 100 ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്നും ഇതിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത് കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അധ്വാനത്തിന്റെ മഹനീയ മാതൃക മുന്നോട്ടുവയ്ക്കുന്നവരാണ് ഇന്‍ഫാം കര്‍ഷകരെന്ന് ഫാ. ബോബി മണ്ണംപ്ലാക്കല്‍

fr boby alex mannamplackal.

ഇന്‍ഫാം കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന പ്രസ്ഥാനമാണെന്ന് ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. 

infam world environmental day celebration-9

കര്‍ഷകരുടെ ആവശ്യങ്ങള്‍ അതാത് ഭരണകര്‍ത്താക്കളുടെ മുമ്പില്‍ എത്തിക്കാന്‍ ഇന്‍ഫാമിനാകുന്നു. അവകാശങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം നമ്മുടെ ഭാവി നമ്മുടെ കയ്യില്‍ തന്നെയാണെന്ന തിരിച്ചറിവില്‍ മറ്റാരെയും കാത്തുനില്‍ക്കാതെ അധ്വാനത്തിന്റെ മഹനീയ മാതൃക മുന്നോട്ടുവയ്ക്കുന്നവരാണ് കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു. 

infam world environmental day celebration-10

ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web