ഇന്‍ഫാം വിളംബര ജാഥയ്ക്ക് വന്‍ സ്വീകരണം. ഫാ. തോമസ് മറ്റമുണ്ടയില്‍ കര്‍ഷക സമൂഹത്തിന്റെ രക്ഷകന്‍. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സംരക്ഷണം നല്‍കുന്നതും ഇന്‍ഫാം

 
 infam vilambara jadha.jpg

കോട്ടയം: ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി നടന്ന വിളംബര ജാഥയും ദീപശിഖാ പ്രയാണത്തിനും  ലോറേഞ്ച് മേഖലയിൽ വൻ സ്വീകരണം. 

പൊൻകുന്നം കാർഷിക താലൂക്കിന്റെ ഇളങ്ങുളം ഗ്രാമസമിതിയിൽ വച്ച് കാർഷിക ജില്ലയുടെ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലി-ദീപശിഖ-കാർഷിക മേഖല പ്രസിഡന്റ്‌ ഷാബോച്ഛൻ മുളങ്കാശ്ശേരിക്ക് കൈമാറി. 

തുടർന്ന് പ്രയാണം ലോറേഞ്ച് മേഖലയുടെ കാഞ്ഞിരപ്പള്ളി-വെളിച്ചയാനി-മുണ്ടക്കയം-പെരുവന്താനം എന്നീ കാർഷിക താലൂക്കുകളിൽ വമ്പിച്ച സ്വീകരണങ്ങളോട് കൂടി കടന്നുപോയി. പെരുവന്താനം കാർഷിക താലൂക്കിൽ സമാപനവും നടത്തി. 

സമാപന സമ്മേളനം കാർഷിക മേഖലയുടെ ഡയറക്ടർ ഫാ. ആൽബിൻ പുൽത്തകടിയെൽ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ കൈതക്കൽ സ്വാഗതവും പറഞ്ഞു. യോഗത്തിൽ താലൂക്ക് പ്രസിഡൻ്റ് ജോബി സ്‌കറിയ കണിയാമ്പടിയിൽ അധ്യക്ഷനായിരുന്നു. ഫാ. സെബാസ്റ്റ്യൻ താഴെത്തുവീട്ടിൽ  ആശംസകൾ നൽകി. 

ജാഥാ ക്യാപ്റ്റനും മേഖലാ പ്രസിഡന്റുമായ ഷാബോച്ചൻ മുളങ്കാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിരവും സുസങ്കടിതവുമായ കർഷക സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ഇൻഫാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 

ഇൻഫാമിന്റെ ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലിൻ്റെ മികവുറ്റ പ്രവർത്തനങ്ങളാണ് ഈ സംഘടന ഇത്രയും വളർന്നുകൊണ്ടിരിക്കുന്നത്. കർഷക സമൂഹത്തിന്റെ രക്ഷകനായിട്ടാണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നത്. വളരെ ദീർഘവീക്ഷണത്തോടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഉള്ളതെന്നും ജാഥാ ക്യാപ്റ്റൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ചേർത്തുപിടിച്ച് അടിയന്തര സഹായങ്ങൾ നൽകിയതും അവർക്ക് സംരക്ഷണം നൽകിയതും ഇൻഫാം ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സർക്കാർ സഹായങ്ങൾ എത്തുന്നതിനു മുമ്പേതന്നെ അവരുടെയെല്ലാം കുടുംബങ്ങളിൽ ഇൻഫാം സഹായവുമായി എത്തി. 

infam highrange zone

ഇൻഫാം ദീർഘവീക്ഷണത്തോടുകൂടി ചെയ്യുന്ന പദ്ധതികളെക്കുറിച്ചും ജൂബിലിയോട് അനുബന്ധിച്ച് നടത്താൻ പോകുന്ന വിവിധ പരിപാടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. 

വിവിധ താലൂക്കുകളിൽ നടന്ന സ്വീകരണങ്ങളിൽ  ഡയറക്ടർമാരും താലൂക്ക് ഭാരവാഹികളും പ്രസംഗിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ, മാത്യു പനച്ചിക്കൽ, മാത്യു പുത്തൻപറമ്പിൽ താലൂക്ക് ഡയറക്ടർ ഫാ. ഡാർവിൻ വാലുമണ്ണയിൽ പൊൻകുന്നം താലൂക്ക് പ്രസിഡൻ്റ് ടി.എം മാത്ക്കുട്ടി, ജോസ് പൂവത്തുമൂട്ടിൽ, അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ കാർഷിക ജില്ലാ പ്രസിഡന്റ് എന്നിവർ പൊൻകുന്നത്തെ യോഗത്തിൽ പങ്കെടുത്തു. 

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ സ്വീകരണത്തിൽ താലൂക്ക് പ്രസിഡൻ്റ് ജെയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. മാർട്ടിൻ വെള്ളിയാങ്കുളം, സജീവ് എം. ജോസ്   ജാഥ ക്യാപ്റ്റൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വെളിച്ചയാനി താലൂക്കിന്റെ സ്വീകരണത്തിൽ താലൂക്ക് പ്രസിഡൻ്റ് ജോബി താന്നിക്കപ്പാറ അധ്യക്ഷത വഹിച്ചു. 

ഫോറോനാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, പാട്രിക് തോമസ്, തോമസുകുട്ടി വാരണത്, ക്യാപ്റ്റൻ ഷാബോച്ഛൻ മുളങ്കാശ്ശേരി എന്നിവർ പ്രസംഗിച്ചു.  

ദീപശിഖ പ്രയാണത്തിന് മുണ്ടക്കയത്ത് നൽകിയ സ്വീകരണത്തിൽ താലൂക്ക് പ്രസിഡൻ്റ് ജോസ് പാലുക്കുന്ന അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജെയിംസ് മുത്തനാട്ട്, ഷാജി ജോസ് മാന്തറയിൽ മേഖലാ പ്രസിഡൻ്റ് ഷാബോച്ചൻ മുളങ്കാശ്ശേരി മറുപടി പ്രസംഗവും നടത്തി. 

പരിപാടികൾക്ക് സണ്ണി വെട്ടുകല്ലാൻകുഴി, ജൂലിയൻ ആനക്കൽ, ടോണി ഇളങ്ങുളം എന്നിവർ നേതൃത്വം നൽകി.

Tags

Share this story

From Around the Web