ഇന്‍ഡിഗോയിലെ വിമാനയാത്രക്ക് ചെലവേറും; സര്‍ചാര്‍ജ് കൂട്ടി, ഇന്ന് അര്‍ധരാത്രി മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക

 
INDIGO



 
ന്യൂഡല്‍ഹി: ഇന്‍ഡിഗോയിലെ വിമാനയാത്രയ്ക്ക് ഇനി ചെലവേറും. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ എടിഎഫ് വില കുത്തനെ ഉയര്‍ന്നതിനു പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഇന്‍ഡിഗോ വര്‍ധിപ്പിച്ചതോടെയാണ് ചെലവേറുന്നത്. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്ക് പുതിയ നിരക്ക് ബാധകമാകും. ഒക്ടോബര്‍ ആറിന് അര്‍ധരാത്രി മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.


ബര്‍ ഒന്നിന് രാജ്യത്തെ ആഭ്യന്തര വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന എടിഎഫ് വില ലീറ്ററിന് 121 രൂപയില്‍ നിന്ന് ഏകദേശം 137 രൂപയായി ഉയര്‍ന്നിരുന്നു. ലീറ്ററിന് 16 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഏകദേശം 13.2 ശതമാനമാണ് വര്‍ധന. തുടര്‍ച്ചയായ മൂന്നാം മാസമാണ് വില ഉയരുന്നത്. ഓഗസ്റ്റില്‍ ലീറ്ററിന് 5 രൂപയും സെപ്റ്റംബറില്‍ 6.28 രൂപയും വില കൂടിയിരുന്നു.


ഇതോടെ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ഇന്ധനവിലയിലെ വര്‍ധന 14 ശതമാനത്തിലേറെയായെന്ന് ഇന്‍ഡിഗോ അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലകളിലൊന്നിലാണ് നിലവിലെ എടിഎഫ് വിലയെന്നും കമ്പനി വ്യക്തമാക്കി.


ഏപ്രിലില്‍ ഇന്‍ഡിഗോ ഇന്ധന ചാര്‍ജ് ദൂരത്തിന്റെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചിരുന്നു. അന്ന് 275 രൂപ മുതല്‍ 950 രൂപ വരെയായിരുന്നു നിരക്ക്. പുതിയ പരിഷ്‌കരണത്തോടെ എല്ലാ ദൂരവിഭാഗങ്ങളിലും ചാര്‍ജ് ഉയര്‍ന്നു.


രാജ്യാന്തര യാത്രയ്ക്കും നിരക്ക് കൂട്ടി
രാജ്യാന്തര സര്‍വീസുകളിലും പുതിയ ഇന്ധന ചാര്‍ജ് നിലവില്‍ വരും.
500 കിലോമീറ്റര്‍ വരെയുള്ള സാര്‍ക് സര്‍വീസുകള്‍ക്ക് 1,000 രൂപയും 501 കിലോമീറ്ററിന് മുകളിലുള്ള സാര്‍ക് സര്‍വീസുകള്‍ക്ക് 3,000 രൂപയുമാണ് പുതിയ ചാര്‍ജ്. തെക്കുകിഴക്കന്‍ ഏഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 5,500 രൂപ വീതം ഈടാക്കും. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 6,000 രൂപയും യൂറോപ്പിലേക്കുള്ള വിമാനങ്ങള്‍ക്ക് 10,000 രൂപയുമാണ് ഇന്ധന ചാര്‍ജ്.

Tags

Share this story

From Around the Web