ഇന്ത്യ - വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക്. ഇന്ത്യ വത്തിക്കാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്കെന്ന് സൂചന. ഇതിൻ്റെ ഭാഗമായി ഇന്ത്യ വത്തിക്കാൻ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ആദ്യ ഇടം ഇന്ത്യക്കായി നീക്കി വയ്ക്കുകയാണ് വത്തിക്കാൻ ഇതിലൂടെ ആഗ്രഹിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
വത്തിക്കാൻ രാഷ്ട്രത്തിൻ്റെ മതപരമായ പ്രത്യേകതകൾ അംഗീകരിച്ചു കൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ഏറെ പ്രാധാന്യമുള്ള ചരിത്ര ദൗത്യമാണ് ഇതെന്ന് വത്തിക്കാൻ അറിയിച്ചു. ലിയോ പതിനാലമൻ മാർപാപ്പയുടെ രണ്ടാം അപ്പസ്തോലിക സന്ദർശനം ഈ വർഷം ഇന്ത്യയിലേക്ക് ആണെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
ഏറെ പ്രാധാന്യമുള്ള ചരിത്ര ദൗത്യം എന്നാണ് ഈ ചർച്ചകളെ വത്തിക്കാൻ വിശേഷിപ്പിക്കുന്നത്. ഇതിനോട് അനുകൂലമായ നിലയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനായ മാർപാപ്പ ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള മുഖ്യ തടസം, മാർപാപ്പ ഒരേ സമയം രാഷ്ട്ര തലവനും, മത നേതാവുമാണ് എന്നതാണ്.
ആഗോള കത്തോലിക്ക സഭയുടെ പരമാചാര്യൻ എന്ന നിലയിലെ പദവി ആയിരുന്നു സന്ദർശനത്തിനുള്ള ആദ്യ തടസം. എന്നാൽ വത്തിക്കാൻ നേരിട്ട് നടത്തിയ ചർച്ചകളിലൂടെ ഈ തടസം ഒഴിവായി. എതിർപ്പ് ഉയർത്തിയിരുന്ന ആർഎസ്എസും പുതിയ നിലപാടിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ വത്തിക്കാൻ്റെ മതപരമായ പ്രത്യേകതകൾ അംഗീകരിച്ചു കൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി നടത്തി ട്വീറ്റ് പുതിയ നിലപാടിൻ്റെ ആദ്യ പ്രഖ്യാപനമായി.
വത്തിക്കാൻ രാഷ്ട്രം എന്ന പദത്തിന് പകരം കത്തോലിക്ക ലോകത്ത് മാത്രം ഉപയോഗിക്കുന്ന പദമായ ഹോളി സീ എന്നാണ് വത്തിക്കാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചകളെ വിശേഷിപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഉപയോഗിച്ചത്. മത സ്വാതന്ത്രമടക്കമുള്ള വിഷയങ്ങൾ ചർച്ചക്ക് വിഷയമായെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.