'2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; ആ യാത്ര സഫലമാകും'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

 
modi

ന്യൂഡല്‍ഹി: എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. ദേശീയ പതാകയേന്തിയ എംഐ 17 ഹെലികോപ്റ്ററുകളില്‍ പുഷ്പവൃഷ്ടി നടത്തി. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു.രാജ്ഘട്ടിലെത്തി പുഷ്പാപാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിേലക്ക് പുറപ്പെട്ടത്.

പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുന്നുവെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ധീരസ്വാതന്ത്യ സമരസേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിന വേളയില്‍ എല്ലാ വീട്ടിലും എല്ലാ മനസ്സിലും ത്രിവര്‍ണമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സ്വപ്നങ്ങള്‍ ഇനി വലുതാകുകയാണ് സ്വപ്നങ്ങള്‍ വലുതാകുമ്പോള്‍ നമ്മുടെ ചിന്തകള്‍ വിശാലമാക്കും. അതിലൂടെ കഴിവുകള്‍ വര്‍ധിക്കും, സ്വപ്നങ്ങള്‍ ദൃഢമാകുമ്പോള്‍ വെല്ലുവിളി അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം താനേ വന്നു ചേരു. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണ് നാം. പ്രധാനമന്ത്രി പറഞ്ഞു.

ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള യാത്രയിലാണ് രാജ്യം. 140 കോടി ജനതയുമായി നമുക്ക് ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കണം. സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ 12 വര്‍ഷം, ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് 25 കോടി ഇന്ത്യക്കാര്‍ ചെറിയ സമയത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായത്.ലോകശക്തിയായി ഇന്ത്യമാറിയെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web