ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 33 ശതമാനം വർദ്ധനവ്; ട്രംപിൻ്റെ വ്യാപാര യുദ്ധം ഇന്ത്യക്ക് തുണയാകുന്നു
ഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം അത്ര ശുഭകരമല്ലെങ്കിലും വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് 2025-ല്‍ ഉണ്ടായിരിക്കുന്നത്.
2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സൈനിക തര്‍ക്കങ്ങള്‍, ആപ്പ് നിരോധനങ്ങള്‍, നിക്ഷേപ നിയന്ത്രണങ്ങള്‍ എന്നിവയാല്‍ കലുഷിതമായിരുന്നു. 2025-ലെ പുതിയ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ഈ അകലം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9.20 ബില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 12.22 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. നവംബര്‍ മാസത്തില്‍ മാത്രം കയറ്റുമതിയില്‍ 90 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, സമുദ്രോല്‍പ്പന്നങ്ങള്‍, ഓയില്‍ മീല്‍സ് എന്നിവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് ഒഴുകുന്നത്.