നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം

 
NEPAL HOUSE

ഡല്‍ഹി: നേപ്പാളിലെ പ്രക്ഷോഭത്തെതുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇന്ത്യ സുരക്ഷ കര്‍ശനമാക്കി. 

'കാഠ്മണ്ഡുവിലും നേപ്പാളിലെ മറ്റ് നിരവധി നഗരങ്ങളിലും അധികാരികള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം.

നേപ്പാള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്ത്യക്കാര്‍ പാലിക്കണം'- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags

Share this story

From Around the Web