സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്, ദക്ഷിണാഫ്രിക്കയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി ദീര്‍ഘകാലം പോരാടിയ വ്യക്തിയാണ് നവി പിള്ള

 
navi pillai


 
ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശ അഭിഭാഷകയും ഇന്ത്യന്‍ വംശജയുയുമായ നവനീതം നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും സമാധാനശ്രമങ്ങളിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.


ദക്ഷിണാഫ്രിക്കയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി ദീര്‍ഘകാലം പോരാടിയ വ്യക്തിയാണ് നവി പിള്ള. നിയമവിദഗ്ധയായ അവര്‍ നിരവധി അന്താരാഷ്ട്ര ട്രിബ്യൂണലുകളിലും നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മ്യാന്മറിലെ വംശഹത്യ അന്വേഷിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജായി സേവനം റുവാണ്ടന്‍ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലിന്റെ അധ്യക്ഷയായി പ്രവര്‍ത്തിച്ച അവര്‍, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു. 2008 മുതല്‍ 2014 വരെയായിരുന്നു ഈ ചുമതല.

ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയില്‍ ജഡ്ജിയായ ആദ്യ വെള്ളക്കാരിയല്ലാത്ത വനിതയെന്ന നിലയിലും നവി പിള്ള ശ്രദ്ധേയയാണ്. ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂടാതെ മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജിയായും നവി പിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് നവി പിള്ളയുടെ ജനനം. അവരുടെ മുത്തശ്ശന്‍ തമിഴ്നാട് സ്വദേശിയായിരുന്നു. കരാര്‍ തൊഴിലാളിയായാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാല്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയ നവി പിള്ള, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എം ബിരുദവും കരസ്ഥമാക്കി. 1988ല്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി.

അതേസമയം, ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിച്ചില്ലെങ്കില്‍ അത് സമ്മാന നിര്‍ണയ സമിതിക്ക് വലിയ നാണക്കേടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.

Tags

Share this story

From Around the Web