ഗൂഗിൾ ക്രോം ബ്രൗസര്‍ വാങ്ങാൻ ഇന്ത്യക്കാരന്റെ കമ്പനി; വമ്പന്‍ നീക്കവുമായി പെര്‍പ്ലെക്സിറ്റി

 
Googlechrome

ഗൂഗിളിന്റെ ക്രോം ബ്രൗസർ സ്വന്തമാക്കാൻ 34.5 കോടി രൂപ നൽകാനൊരുങ്ങി പെർപ്ലെക്സിറ്റി.ഇന്ത്യൻ വംശജനായ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള AI കമ്പനിയാണ് പെർപ്ലെക്സിറ്റി.

ഓൺലൈൻ സെർച്ചിങ്ങിൽ ഗൂഗിളിന് നിയമവിരുദ്ധമായ കുത്തകയുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു ഫെഡറൽ ജഡ്ജി വിധിച്ചിരുന്നു.ഇതിന് പരിഹാരമായി ക്രോം വിൽക്കണമെന്നും യു എസ് നീതിന്യായ വകുപ്പ് നിർദേശിച്ചിരുന്നു.

ഇതിനാലാണ് പെർപ്ലെക്സിറ്റി ക്രോമിനെ ഏറ്റെടുക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്.

ഏകദേശം 18 ബില്യൻ ഡോളര്‍ മാത്രം മൂല്യമുള്ള അരവിന്ദ് ശ്രീനിവാസിന്റെ കമ്പനിയാണ് 34.5 ബില്യൻ മുടക്കി ക്രോം വാങ്ങാനായി രംഗത്തെത്തിയിരിക്കുന്നത്.

ലോകത്താകമാനം മൂന്ന് ബില്യണിലധികം ഉപയോക്താക്കളാണ് ക്രോമിനുള്ളത്. അതിനാൽ ഇത് ഏറ്റെടുത്താൽ ഏറ്റവും വലിയ ബ്രൗസര്‍ ഉപഭോക്തൃ വിപണിയിലേക്ക് പെര്‍പ്ലെക്സിറ്റിയ്ക്ക് ചുവട് വയ്ക്കാനാകും. ഓപൺ എ.ഐ പോലുള്ള എ.ഐ എതിരാളികളോട് മത്സരിക്കാനും ഇത് സഹായകമാകും.

ക്രോമിനെ ഏറ്റെടുത്താലും നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന്‍ മാറ്റമില്ലാതെ തുടരുമെന്ന് പെര്‍പ്ലെക്സിറ്റി ഉറപ്പ് നൽകുന്നു.

എഐ സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റം നടത്തിയ കമ്പനിയാണ് പെര്‍പ്ലെക്സിറ്റി.ക്രോം ഏറ്റെടുക്കുന്നതിലൂടെ എഐ സേര്‍ച്ച് സംവിധാനത്തെ ചാറ്റ്ജിപിറ്റിക്കും അപ്പുറത്തേക്ക് ഉയർത്താനാണ് കമ്പനിയുടെ ശ്രമം.

എന്നാൽ കോടതി ഉത്തരവിൽ ക്രോം വിൽക്കാൻ ഇതുവരെ ഗൂഗിൾ തീരുമാനിച്ചിട്ടില്ലെന്നും കോടതി വിധിക്കെതിരെ ഉയർന്ന കോടതിയെ സമീപിക്കുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Tags

Share this story

From Around the Web