ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു; ഇത് ഈ വര്‍ഷം ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന 41-ാമത്തെ കൊലപാതകം

 
TORENTO


ടൊറന്റോ: ടൊറന്റോ സര്‍വകലാശാലയിലെ സ്‌കാര്‍ബറോ കാമ്പസിന് സമീപം നടന്ന വെടിവയ്പ്പില്‍ ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 20 കാരനായ ശിവങ്ക് അവസ്തി ആണ് കൊല്ലപ്പെട്ടത്. 


ചൊവ്വാഴ്ച ഹൈലാന്‍ഡ് ക്രീക്ക് ട്രെയിലിലും ഓള്‍ഡ് കിംഗ്സ്റ്റണ്‍ റോഡ് പ്രദേശത്തും വെച്ചാണ് അവസ്തിക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് എത്തുന്നതിനുമുമ്പ് പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തിയതിനാല്‍ കാമ്പസ് താല്‍ക്കാലികമായി അടച്ചു. ഈ വര്‍ഷം ടൊറന്റോയില്‍ നടന്ന 41-ാമത്തെ കൊലപാതകമാണിത്.

ടൊറന്റോ സ്‌കാര്‍ബറോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ കൊലപാതകം ഭയവും രോഷവും ഉളവാക്കിയിട്ടുണ്ട്. മൂന്നാം വര്‍ഷ ലൈഫ് സയന്‍സസ് വിദ്യാര്‍ത്ഥി ആണ് കൊല്ലപ്പെട്ട ഇയാള്‍. പകല്‍ വെളിച്ചത്തില്‍ ക്യാമ്പസ് താഴ്വരയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചത് പ്രദേശത്തെ സുരക്ഷയെ കുറിച്ചാണ് വിരല്‍ചൂണ്ടുന്നത്. 

വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ള വിഷയങ്ങളായ സുരക്ഷയുടെ അപര്യാപ്തതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് താഴെ എത്തുന്നുണ്ട്.

സംശയിക്കപ്പെടുന്നവരെക്കുറിച്ചും അവരുടെ ഉദ്ദേശ്യത്തെക്കുറിച്ചും പുറത്തുവിട്ട പരിമിതമായ വിവരങ്ങളെയും അത് വിമര്‍ശിച്ചു, പല വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ക്യാമ്പസിലേക്ക് മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി, പ്രത്യേകിച്ച് വൈകിയുള്ള ക്ലാസുകളിലോ പരീക്ഷകളിലോ പങ്കെടുക്കുന്നവര്‍. ടൊറന്റോ സ്‌കാര്‍ബറോ സര്‍വകലാശാലയിലെ ചിയര്‍ലീഡിംഗ് ടീമിലെ അംഗം കൂടിയായിരുന്നു ശിവാങ്ക് അവസ്തി.

ശിവാങ്കിന്റെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി., ദുഃഖാര്‍ത്തരായ കുടുംബവുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടുവരികയാണെന്നും പ്രാദേശിക അധികാരികളുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാന്‍ഷി ഖുറാന എന്ന മറ്റൊരു ഇന്ത്യന്‍ യുവതിയും ടൊറന്റോയില്‍ കൊല്ലപ്പെട്ടിരുന്നു. ശിവാങ്കിന്റെ കൊലപാതകികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് പോലീസ്.

Tags

Share this story

From Around the Web