ജിഎസ്ടി ഇളവുകൾക്ക് ശേഷം ഇന്ത്യൻ റെയിൽവേ കുപ്പിവെള്ളത്തിന്റെ വില കുറച്ചു

ചരിത്രപരമായ ജിഎസ്ടി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ യാത്രക്കാർക്ക് കൈമാറി ഇന്ത്യൻ റെയിൽവേ.
റെയിൽ നീർ പാക്കേജുചെയ്ത കുടിവെള്ളത്തിന്റെ വില കുറച്ചുകൊണ്ട് റെയിൽവേ ഇത് നടപ്പാക്കിയത്. റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നിർമ്മിക്കുന്ന ഒരു ലിറ്റർ കുപ്പി റെയിൽ നീറിന്റെ വില 15 രൂപയിൽ നിന്ന് 14 രൂപയായി കുറച്ചു.
അതേസമയം, 500 മില്ലി വാട്ടർ ബോട്ടിലിന്റെ വില മുമ്പത്തെ 10 രൂപയിൽ നിന്ന് 9 രൂപയായി കുറച്ചു.
രാജ്യത്തുടനീളമുള്ള റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും വിൽക്കുന്ന വിവിധ ബ്രാൻഡുകളുടെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത മറ്റ് പാക്കേജുചെയ്ത കുടിവെള്ള കുപ്പികൾക്കും പുതുക്കിയ എംആർപി ബാധകമാകുമെന്ന് സർക്കുലറിൽ പറയുന്നു.
“റെയിൽവേ പരിസരങ്ങളിലോ ട്രെയിനുകളിലോ വിൽക്കുന്ന മറ്റ് ബ്രാൻഡുകളുടെ ഐആർസിടിസി/റെയിൽവേ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പാക്കേജുചെയ്ത കുടിവെള്ള കുപ്പികളുടെ പരമാവധി ചില്ലറ വിൽപ്പന വില ഒരു ലിറ്റർ കുപ്പിക്ക് 15 രൂപയിൽ നിന്ന് 14 രൂപയായും 500 മില്ലി ശേഷിയുള്ള കുപ്പിക്ക് 10 രൂപയിൽ നിന്ന് 9 രൂപയായും പരിഷ്കരിക്കും.”