തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

 
355

ബംഗളൂരു:  ഗണേശ ചതുർത്ഥി തിരക്ക് കണക്കിലെടുത്ത്  തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ബംഗളൂരു, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് നടത്തുക. ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകളും ഒൻപത് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുമാണ് ഉണ്ടാകുക.

ശനിയാഴ്ച്ച രാവിലെ 8.30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരത്തുനിന്ന് ഹുബ്ബള്ളിയിലേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും.

Tags

Share this story

From Around the Web