ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്; അംബാസഡറുമായി കൂടിക്കാഴ്ച നടത്താൻ കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്ക് അവസരം
Aug 5, 2025, 18:33 IST

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 'ഓപ്പൺ ഹൗസ്' പരിപാടിയിൽ, ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്താം.
കോൺസുലർ വിഷയങ്ങളിലോ പരാതികളിലോ സഹായം ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോൺസുലർ ഓഫീസർമാരും അംബാസഡറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ഓഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി. ജലീബ് അൽ-ശുയൂഖിലെ BLS സെന്ററാണ് വേദി. രജിസ്ട്രേഷൻ ഉച്ചയ്ക്ക് 3ന് ആരംഭിക്കും.